മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 11
കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത എന്നെ 17-08-2010 രാത്രിയില്‍ ബാംഗ്ലൂര്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയശേഷം പോലീസ് കസ്റ്റഡിയില്‍ വെച്ച് എനിക്കുണ്ടായ അനുഭവങ്ങളിലേക്ക് അങ്ങയുടെ സജീവശ്രദ്ധ വിനയപൂര്‍വ്വം ഞാന്‍ ക്ഷണിക്കുകയാണ്. കോടതിയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ എന്നെ ബാംഗ്ലൂര്‍ മടിവാളയില്‍ പ്രധാനമായും തീവ്രവാദകേസുകളിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയ Interrogation Center ലാണ് താമസിപ്പിച്ചത്.
ബാംഗ്ലൂര്‍ സ്ഫോടനകേസില്‍ ഞാന്‍ പൂര്ണ്ണനിരപരാധിയാണെന്ന് എന്നെ അറസ്റ്റ് ചെയ്ത ബാംഗ്ലൂര്‍ പോലീസിനും ഐ.ബി. ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കും നൂറുശതമാനം ബോധ്യമായിരുന്നത് കൊണ്ട് തന്നെ ബാംഗ്ലൂര്‍ സ്ഫോടനത്തെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും അവര്‍ക്ക് എന്നോട് ചോദിച്ചറിയാനില്ലായിരുന്നു. അവര്‍ക്ക് ചര്‍ച്ച ചെയ്യാനുണ്ടായിരുന്നത് ഉസാമബിന്‍ ലാദനെപ്പറ്റിയും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെപ്പറ്റിയും മറ്റും ആയിരുന്നു.
1990 കാലഘട്ടത്തില്‍ ഞാന്‍ നടത്തിയെന്ന് പറയപ്പെടുന്ന പ്രസംഗങ്ങളാണ് എല്ലാ കുഴപ്പങ്ങളുടെയും കാരണമെന്നും അന്നത്തെ എന്റെ പ്രസംഗങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ ഒന്നാം പ്രതി തീവ്രവാദി ആയതെന്നാണ് ഐ.ബി. ഉദ്യോഗസ്ഥന്മാര് ഉള്‍പ്പെടെ എന്നോട് പറഞ്ഞത്.
ഞാന്‍ അവരോട് ചോദിച്ചു ''പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ രേഖകള്‍ പ്രകാരവും ഒന്നാം പ്രതി തടിയന്റവിട നസീര്‍ എന്നയാളിന് 32 വയസ്സാണുള്ളത്. 1990 കാലത്ത് ഇതനുസരിച്ച് ടി നസീറിന് 12വയസ്സായിരുന്നു പ്രായം. 1990 കളില്‍ ഞാന്‍ നടത്തിയ പ്രസംഗങ്ങളില്‍ കുഴപ്പമുണ്ടായിരുന്നുവെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും അന്ന് 12-13 വയസ്സുണ്ടായിരുന്ന ഒരാള്‍ അവന് എന്റെ പ്രസംഗത്തില്‍ ആവേശം ഉള്‍ക്കൊണ്ടുവെന്നും അതുകാരണം രണ്ടുപതിറ്റാണ്ടിന് ശേഷം ബാംഗ്ലൂരില്‍ ബോംബാക്രമണം നടത്തിയെന്നും പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്?
പ്രതികളായ ചില ആളുകളുടെ ഫോണില്‍ നിന്ന് ഞാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണിലേക്ക് ചില കോളുകള്‍ വന്നിട്ടുണ്ട് എന്ന് അടുത്തന്യായം അവര്‍ പറഞ്ഞു. അതിന്റെ മറുപടിയും ഞാന്‍ അവരോട് പറഞ്ഞു ''കോയമ്പത്തൂര്‍ കേസില്‍ നിരപരാധിത്വം തെളിയിച്ച് ജയില്‍ മോചിതനായശേഷം മതസൗഹാര്‍ദ്ദത്തിന് വേണ്ടി ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളും കേരളത്തില്‍ ഞാന്‍ നടത്തിയ തീവ്രവാദവിരുദ്ധ ദേശസുരക്ഷാജാഥയില് 130-ലധികം പൊതുസമ്മേളനങ്ങളില്‍ വിശുദ്ധ ഖുര്‍ആനും പ്രവാചനക അദ്ധ്യാപനങ്ങളും ഉദ്ധരിച്ചുകൊണ്ട് ഇസ്ലാം ഒരുതരത്തിലുള്ള തീവ്രവാദവും അംഗീകരിക്കുന്നില്ല എന്നും “ഒരു നിരപരാധിയെ കൊല്ലുന്നവന് മനുഷ്യകുലത്തെ ഒന്നടങ്കം വധിച്ചവനെപ്പോലെയാണെന്ന്” വിശുദ്ധ ഖുര്‍ആന്‍ ശക്തമായി താക്കീത് നല്‍കുന്നുണ്ടെന്നുമൊക്കെ പ്രസംഗിച്ച കാരണത്താല്‍ ചിലയാളുകള്‍ എന്നെ ഫോണില്‍ വിളിച്ച് ''ഇത്തരം പ്രസംഗങ്ങള്‍ അവസാനിപ്പിക്കണം'' എന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കേരളാ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദന് ഉദ്ഘാടനം ചെയ്ത മതസൗഹാര്‍ദ്ദസമ്മേളനത്തില്‍ അദ്ധ്യക്ഷതവഹിച്ച ഞാന്‍ തീ്രവാദത്തിനെതിരെ ശക്തമായി പ്രസംഗിച്ചതിനാല്‍ എനിക്ക് ഗൗരവമായ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും, ഇങ്ങനെ നിരന്തരം ഭീഷണി ഉണ്ടായഘട്ടത്തില്‍ എന്റെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്മാന് പൂന്തുറ സിറാജ് വഴി ഈ വിവരങ്ങള്‍ ഞാന്‍ അന്നത്തെ കേരളാ ആഭന്തരവകുപ്പ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് എന്നോട് സംസാരിച്ചുമനസ്സിലാക്കായി ആഭ്യന്തരമന്ത്രി ഒരു ഉയര്‍ന്ന ഐ.പി.എസ്. ഓഫീസറെ എന്റെ അടുത്തേക്ക് വിട്ടിരുന്നുവെന്നും തിരിവനന്തപുരത്തെ കഴക്കൂട്ടം അല്‍-സാജ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തോട് എനിക്ക് ഫോണ്‍ വഴിയും അല്ലാതെയും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീഷണിയെപ്പറ്റി ഞാന്‍ സംസാരിക്കുകയും ചെയ്തിരുന്നു.
Respected His Excellency,

''സുരക്ഷാ കാര്യങ്ങളില്‍ പോലീസ് കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടതു ചെയ്യാം'' എന്ന് അദ്ദേഹം പറഞ്ഞുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് വിശദമായി പറഞ്ഞുവെങ്കിലും അതൊന്നും പരിഗണിക്കാന്‍ അവര്‍ തയ്യാറായില്ല. ഞാന്‍ അവരോട് പറഞ്ഞു, ഞാന്‍ ഒരുറച്ച ദൈവവിശ്വാസിയാണ്. വിശുദ്ധ ഖുര്‍ആനും പ്രവാചകനും നിരപരാധികളെ വധിക്കുന്നതിനും അവരുടെ രക്തം ചിന്തുന്നതിനും എതിരാണ് എന്നതുകൊണ്ട് തന്നെ എന്റെ മതവിശ്വാസത്തിന്റെ ഭാഗമായാണ് ഞാന്‍ തീവ്രവാദത്തിനെ എതിര്‍ക്കുന്നത്. എനിക്ക് രണ്ട് മുഖം കാണിക്കേണ്ട കാര്യമില്ല. ഒന്നുകില്‍ തീവ്രവാദത്തെ എന്റെ മതവിശ്വാസത്തിന്റെ ഭാഗമായി കാണണം. അങ്ങിനെ ഞാന്‍ കാണുന്നില്ല എന്നു മാത്രമല്ല അതു മതവിരുദ്ധം ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ ഇന്ത്യയുടെ സ്ഥിരതയും അഖണ്ഡതയും തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന പാക്കിസ്ഥാന് ആസ്ഥാനമായിട്ടുള്ള ഏതെങ്കിലും സംഘടനകളോ അവരുടെ ആശയത്തോടെ എനിക്ക് യോജിപ്പ് ഉണ്ടാവുകയോ അതില്‍ നിന്ന് എന്തെങ്കിലും നേട്ടങ്ങള്‍ പ്രതീക്ഷിക്കുകയോ ചെയ്യണം. അങ്ങനെ ലോകത്തിന്റെ ഏതെങ്കിലും കോണിലുള്ള ഏതെങ്കിലും ഒരു തീവ്രവാദ സംഘടനകളുമായോ ഒരു തീവ്രവാദിയുമായോ എനിക്ക് മനസാ വാചാ കര്‍മ്മണാ യാതൊരു ബന്ധവും ഇല്ല. അങ്ങനെയെന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല.
പാക്കിസ്ഥാനേക്കാള്‍ മുസ്ലീംങ്ങള്‍ക്ക് അഭിമാനവും സുരക്ഷിതത്വബോധവും നിലനിര്‍ത്തി ജീവിക്കാന്‍ കഴിയുന്നതും ആയിരംവട്ടം ഇന്ത്യയിലാണെന്നും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏതൊരാളും ആദ്യം തന്നെ ഇന്ത്യയിലെ മുസ്ലീംങ്ങളുടെ ശത്രുക്കള്‍ ആണെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ പിന്നെ എന്തിനാണ് നിങ്ങള്‍ എന്നെ സംശയിക്കുന്നത്? ഒരു മുസ്ലിം എന്ന നിലയിലും ഇന്ത്യക്കാരന് എന്ന നിലയിലും എനിക്ക് ഈ രാജ്യത്തോട് നൂറ് ശതമാനവും പ്രതിബദ്ധത ഉണ്ടെന്നും അതുകൊണ്ടാണ് നിരവധി ക്രിസ്ത്യാനികളും ഹിന്ദുക്കളും പ്രവര്‍ത്തിക്കുന്ന ഒരു മതേതര ജനാധിപത്യ പാര്‍ട്ടിക്ക് രൂപം കൊടുത്ത് അതിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നും ഞാന്‍ അവരോട് പറഞ്ഞു. ഇന്ത്യയിലെ മുസ്ലീംങ്ങള്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും സംഘ്പരിവാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് എതിര്‍പ്പുകളെ നേരിടുമ്പോഴും ബോംബ് വെച്ച് രാജ്യത്ത് കുഴപ്പമുണ്ടാക്കുകയല്ല വേണ്ടത് മറിച്ച് രാജ്യത്തെ മറ്റ് മതേതരശക്തികളോടൊപ്പം നിന്ന് പരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഏറ്റവും അവസാനം വളരെ ഗൗരവപൂര്‍വ്വം ഞാന്‍ അവരോട് പറഞ്ഞ ഒരു കാര്യം ഇതായിരുന്നു. ''ഞാന്‍ മതരംഗത്ത് പി.ജി. കരസ്ഥമാക്കിയ ആളാണ്.

ദൈവാനുഗ്രഹത്താല്‍ വളരെ നന്നായി പ്രസംഗിക്കാന്‍ എനിക്ക് കഴിയും. ഉര്‍ദു, ഹിന്ദു ഭാഷകളില്‍ വലിയ നൈപുണ്യം ഇല്ലെങ്കിലും ഇംഗ്ലീഷിലും അറബിയിലും എനിക്ക് ഒരുപരിധി വരെ സംസാരിക്കാന്‍ കഴിയും. വിശുദ്ധ ഖുര്‍ആനും പ്രവാചകന്റെ അദ്ധ്യാപനങ്ങളും ഉദ്ധരിച്ച് ഇസ്ലാം എല്ലാത്തരം അക്രമങ്ങള്‍ക്കും വര്‍ഗ്ഗീയതക്കും നിരപരാധികളെ കൊല്ലുന്നതിനും എതിരാണെന്ന് എനിക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കുവാന്‍ സാധിക്കും. ഇസ്ലാം അക്രമത്തിനല്ല വിജ്ഞാനത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും വിശുദ്ധ ഖുര്‍ ആനില്‍ ഒരുഭാഗത്ത് പോലും വാള് എന്ന പദം ഉപയോഗിക്കുന്നില്ലായെന്നും എന്നാല്‍ നൂറിലധികം സ്ഥലത്ത് വിജ്ഞാനം എന്ന പദം ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് ബോദ്ധ്യപ്പെടുത്തികൊടുക്കാന് സാധിക്കും.
അതുകൊണ്ട് ഇസ്ലാമിനെപറ്റി തെറ്റായി മനസ്സിലാക്കി തീവ്രവാദപരമായ സമീപനം സ്വീകരിക്കുന്ന യുവാക്കളെ ശരിയായ മാര്‍ഗ്ഗത്തിലേക്ക് മടക്കികൊണ്ടുവരുന്നതിനും രാജ്യത്തിനും മുസ്ലീം സമൂഹത്തിനും ഉപകരിക്കുന്നവരാക്കിമാറ്റാന് പരിശ്രമിക്കുന്നതിനായി നിങ്ങള്‍ എന്നെ ഉപയോഗിക്കുകയാണ് വേണ്ടത് അല്ലാതെ തീവ്രവാദമുദ്ര എന്റെ മേലും ചുമത്തി കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയല്ല വേണ്ടത് ”എന്ന് ഞാന്‍ അവരെ അറിയിച്ചെങ്കിലും അതൊന്നും സ്വീകരിക്കാന്‍ ബാംഗ്ലൂര്‍ പോലീസോ ഐ.ബി. ഉദ്യോഗസ്ഥര്ഉള്പ്പെടെയുള്ളവരോ തയ്യാറായില്ല.
PART 12: രാജ്യത്ത് തീവ്രവാദം അവസാനിക്കുമെന്നാണോ വര്‍ദ്ധിക്കുകയാണോ ചെയ്യുന്നത്?
PART 10: കുടകിലെ സത്യം

Keywords: Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.