ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം നേതാക്കള്‍ ചേര്‍ന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി
May 19, 2013, 07:53 IST
മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 5
കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ പുരോഗതി പൊതുവെയും ദലിത് - പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങളുടെ സര്‍വ്വതോന്മുഖമായ മുന്നേറ്റം പ്രത്യേകിച്ചും ലക്ഷ്യം വച്ചുകൊണ്ട് രൂപീകൃതമായ പി.ഡി.പി. അതിന്റെ പ്രവര്‍ത്തനകാലഘട്ടങ്ങളില്‍ ഒരിക്കലും മുസ്ലീങ്ങളുടെ മാത്രമായ ഒരു പാര്‍ട്ടി ആയി പ്രവര്‍ത്തിക്കുകയോ നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കോ സുരക്ഷിതത്വത്തിനോ കോട്ടം വരുത്തുന്ന ഏതെങ്കിലും ഒരു വാക്കോ പ്രവര്‍ത്തിയോ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയോ ചെയ്തിട്ടില്ല.
പാര്‍ട്ടി രൂപീകരണസമയത്ത് തന്നെ Mr. P.P. Wilso Ex. MLA, Mr. T.V. Vijaya Rajan Ex. MLA, Wilfrod Sebastian EX MLA കേരളത്തിലെ ഹിന്ദുമതത്തിലെ ഏറ്റവും പ്രബലവിഭാഗമായ ഈഴവസമുദായത്തിന്റെ പ്രമുഖനേതാവ് ആയിരുന്ന എസ്. സുവര്‍് ണ്ണകുമാര്‍, അഡ്വ. ദിവാകരന്‍, ഡോ. എം.വി. പ്രസാദ്, കെ.എസ്. മണി അഴീക്കോട് തുടങ്ങിയ നിരവധി ഹിന്ദു - ക്രിസ്ത്യന്‍ നേതാക്കളായിരുന്നു പാര്‍ട്ടിക്ക് നേതൃത്വം കൊടുത്തിരുന്നത്
പി.ഡി.പി. എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ അതിശക്തമായ മുന്നേറ്റമായിരുന്നു നടത്തികൊണ്ടിരുന്നത്. കേരളത്തിലെ 2 പ്രമുഖ മുന്നണികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്.), ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എല്‍.ഡി.എഫ്.) എന്നീ മുന്നണികള്‍ക്ക് പുറത്ത് നില്‍ക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പിക്ക് പോലും ഇതുവരെ കേരളത്തില്‍ ഒരു എം.എല്‍.എ.യെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ പി.ഡി.പി. രൂപീകൃതമായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ഗുരുവായൂര്‍,തിരൂരങ്ങാടി എന്നീ രണ്ട് അസംബ്ലി മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യഥാക്രമം പതിനയ്യായിരം, പതിനേഴായിരം വോട്ടുകള്‍വീതം പി.ഡി.പി. നേടുകയുണ്ടായി.
പാര്‍ട്ടിരൂപീകരണശേഷം ഏറ്റവുമാദ്യം നടന്ന മുനിസിപ്പല്‍ - കോര്‍പ്പറേഷന്‍ - പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാനപ്പെട്ട കോര്‍പ്പറേഷനുകളായ കൊച്ചി, തിരുവനന്തപുരം, കോര്‍പ്പറേഷനുകളിലും നിരവധി മുനിസിപ്പാലിറ്റികളിലും, ഗ്രാമപഞ്ചായത്തുകളിലും പി.ഡി.പിക്ക് ജനപ്രതിനിധികള്‍ ഉണ്ടായി.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നിരവധി ജനറല്‍ വാര്‍ഡുകളില്‍ ദലിത് സ്ഥാനാര്‍ത്ഥികളെ എന്റെ പാര്‍ട്ടി മത്സരിപ്പിക്കുകയും ജയിപ്പിക്കുകയും ചെയ്തു.
ബി.ജെപി.യുടെ സംസ്ഥാന ജില്ലാ ഭാരവാഹിത്വം വഹിച്ചിരുന്നവര്‍ ഉള്‍പ്പെടെ പലരും പി.ഡി.പി.യിലേക്ക് വരികയും പി.ഡി.പി. ഒരു സമ്പൂര്‍ണ്ണ മതേതരപാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയും ചെയ്തു. പല ഇലക്ഷ്‌നുകളിലും കേരളത്തിലെ രണ്ടു മുന്നണികളും പി.ഡി.പി.യുമായി സഹകരിക്കുകയും അവര്‍ക്ക് അതിന്റെ നേട്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
ഗവണ്‍മെന്റ് നിശ്ചയിക്കുന്ന പ്രതിനിധികള്‍ ഉള്ള വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി, ഹെല്‍ത്ത് കമ്മിറ്റികള്‍ തുടങ്ങിയവയിലൊക്കെ പി.ഡി.പി.ക്ക് പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു.
ഇങ്ങനെ പി.ഡി.പി.യും അതിന്റെ ചെയര്‍മാനായ ഞാനും കേരളീയ സമൂഹത്തില്‍ സ്വാധീനം ഉണ്ടാക്കുന്നുവെന്നതിനാല്‍ അതില്‍ അസ്വസ്ഥരായ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് എനിക്ക് ഒരു നിലയും യാതൊരു ബന്ധവുമില്ലാത്ത കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പെടുത്തി അറസ്റ്റ് ചെയ്യുന്നത്.
1993 ഏപ്രില്‍ 14-ാം തീയതി ഡോക്ടര്‍ ബാബാ സാഹെബ് അംബേദ്കറുടെ ജന്മദിനത്തില്‍ കേരളത്തിലെ നിരവധി ഹിന്ദു - ക്രിസ്ത്യാന്‍ - മുസ്ലിം നേതാക്കള്‍ ചേര്‍ന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയും എന്നെ ആ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കുകയും ചെയ്തു.
കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെ പുരോഗതി പൊതുവെയും ദലിത് - പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങളുടെ സര്‍വ്വതോന്മുഖമായ മുന്നേറ്റം പ്രത്യേകിച്ചും ലക്ഷ്യം വച്ചുകൊണ്ട് രൂപീകൃതമായ പി.ഡി.പി. അതിന്റെ പ്രവര്‍ത്തനകാലഘട്ടങ്ങളില്‍ ഒരിക്കലും മുസ്ലീങ്ങളുടെ മാത്രമായ ഒരു പാര്‍ട്ടി ആയി പ്രവര്‍ത്തിക്കുകയോ നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കോ സുരക്ഷിതത്വത്തിനോ കോട്ടം വരുത്തുന്ന ഏതെങ്കിലും ഒരു വാക്കോ പ്രവര്‍ത്തിയോ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയോ ചെയ്തിട്ടില്ല.
പാര്‍ട്ടി രൂപീകരണസമയത്ത് തന്നെ Mr. P.P. Wilso Ex. MLA, Mr. T.V. Vijaya Rajan Ex. MLA, Wilfrod Sebastian EX MLA കേരളത്തിലെ ഹിന്ദുമതത്തിലെ ഏറ്റവും പ്രബലവിഭാഗമായ ഈഴവസമുദായത്തിന്റെ പ്രമുഖനേതാവ് ആയിരുന്ന എസ്. സുവര്‍് ണ്ണകുമാര്‍, അഡ്വ. ദിവാകരന്‍, ഡോ. എം.വി. പ്രസാദ്, കെ.എസ്. മണി അഴീക്കോട് തുടങ്ങിയ നിരവധി ഹിന്ദു - ക്രിസ്ത്യന്‍ നേതാക്കളായിരുന്നു പാര്‍ട്ടിക്ക് നേതൃത്വം കൊടുത്തിരുന്നത്
പി.ഡി.പി. എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തില്‍ അതിശക്തമായ മുന്നേറ്റമായിരുന്നു നടത്തികൊണ്ടിരുന്നത്. കേരളത്തിലെ 2 പ്രമുഖ മുന്നണികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്.), ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് (എല്‍.ഡി.എഫ്.) എന്നീ മുന്നണികള്‍ക്ക് പുറത്ത് നില്‍ക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പിക്ക് പോലും ഇതുവരെ കേരളത്തില്‍ ഒരു എം.എല്‍.എ.യെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ പി.ഡി.പി. രൂപീകൃതമായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ഗുരുവായൂര്‍,തിരൂരങ്ങാടി എന്നീ രണ്ട് അസംബ്ലി മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ യഥാക്രമം പതിനയ്യായിരം, പതിനേഴായിരം വോട്ടുകള്‍വീതം പി.ഡി.പി. നേടുകയുണ്ടായി.
പാര്‍ട്ടിരൂപീകരണശേഷം ഏറ്റവുമാദ്യം നടന്ന മുനിസിപ്പല്‍ - കോര്‍പ്പറേഷന്‍ - പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാനപ്പെട്ട കോര്‍പ്പറേഷനുകളായ കൊച്ചി, തിരുവനന്തപുരം, കോര്‍പ്പറേഷനുകളിലും നിരവധി മുനിസിപ്പാലിറ്റികളിലും, ഗ്രാമപഞ്ചായത്തുകളിലും പി.ഡി.പിക്ക് ജനപ്രതിനിധികള്‍ ഉണ്ടായി.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നിരവധി ജനറല്‍ വാര്‍ഡുകളില്‍ ദലിത് സ്ഥാനാര്‍ത്ഥികളെ എന്റെ പാര്‍ട്ടി മത്സരിപ്പിക്കുകയും ജയിപ്പിക്കുകയും ചെയ്തു.
ബി.ജെപി.യുടെ സംസ്ഥാന ജില്ലാ ഭാരവാഹിത്വം വഹിച്ചിരുന്നവര്‍ ഉള്‍പ്പെടെ പലരും പി.ഡി.പി.യിലേക്ക് വരികയും പി.ഡി.പി. ഒരു സമ്പൂര്‍ണ്ണ മതേതരപാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയും ചെയ്തു. പല ഇലക്ഷ്‌നുകളിലും കേരളത്തിലെ രണ്ടു മുന്നണികളും പി.ഡി.പി.യുമായി സഹകരിക്കുകയും അവര്‍ക്ക് അതിന്റെ നേട്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
ഗവണ്‍മെന്റ് നിശ്ചയിക്കുന്ന പ്രതിനിധികള്‍ ഉള്ള വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി, ഹെല്‍ത്ത് കമ്മിറ്റികള്‍ തുടങ്ങിയവയിലൊക്കെ പി.ഡി.പി.ക്ക് പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു.
ഇങ്ങനെ പി.ഡി.പി.യും അതിന്റെ ചെയര്‍മാനായ ഞാനും കേരളീയ സമൂഹത്തില്‍ സ്വാധീനം ഉണ്ടാക്കുന്നുവെന്നതിനാല്‍ അതില്‍ അസ്വസ്ഥരായ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് എനിക്ക് ഒരു നിലയും യാതൊരു ബന്ധവുമില്ലാത്ത കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പെടുത്തി അറസ്റ്റ് ചെയ്യുന്നത്.
Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. Abdul Nasar Madani, Jail, President, Letter, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.