തിരുവനന്തപുരം: ആതിരപ്പള്ളി പദ്ധതി പ്രായോഗികമല്ലെന്ന് പദ്ധതിയെക്കുറിച്ചു പഠിക്കാന്‍ നിയമിച്ച സമിതിയുടെ അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍. പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ പറ്റില്ല. പരിസ്ഥിതി പ്രശ്‌നം മാത്രമല്ല പദ്ധതിക്കു തടസം. വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം ഇവിടെ ലഭ്യമല്ല എന്നതാണു വസ്തുത. ഇതിനു പുറമെ പദ്ധതി വെള്ളച്ചാട്ടത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കും. പദ്ധതിക്കുവേണ്ടി വനസംരക്ഷണ നിയമത്തില്‍തന്നെ മാറ്റം വരുത്തേണ്ടി വരും. വര്‍ധിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി ആവശ്യത്തിനനുസൃതമായി വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുകയെന്നത് അപ്രായോഗികമാണെന്നും വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കുകയാണാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ട മലനിരകളെകുറിച്ചുള്ള യാഥാര്‍ത്ഥ്യമാണ് റിപ്പോര്‍ട്ട്. ഈ അപ്രീയ സത്യങ്ങള്‍ അംഗീകരിച്ചേ മതിയാവുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള ജനങ്ങളുടെ സംശയങ്ങള്‍ ആദ്യമേ തന്നെ മാറ്റേണ്ടിരുന്നു. എന്നാല്‍ തന്നോട് റിപ്പോര്‍ട്ടിനെ സംബന്ധിച്ചുള്ള വിശദീകരണം നല്‍കരുതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ആവശ്യപ്പെട്ടിയിരുന്നു. പണത്തിന്റെയും അധികാരത്തിന്റെയും ശക്തി ഉപയോഗിച്ച് റിപ്പോര്‍ട്ടിനെ അട്ടിമറിക്കാന്‍ ചില ലോബികള്‍ ശ്രമിക്കുന്നതായി സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമസഭകളുടെയും ജില്ല പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ തികച്ചു സാധാരണക്കാരായ ജനങ്ങളുടെ ഇടയില്‍ ചര്‍ച്ചചെയ്ത് പരിസ്ഥിതി വികസന നടത്താവുവെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതു തന്നെയാണ് ഇടുക്കി ബിഷപ് ആവശ്യപ്പെടുന്നതും. അതുകൊണ്ട് തന്നെ രണ്ട് നിര്‍ദ്ദേശങ്ങളും ഒന്നാണ്. റിപ്പോര്‍ട്ടിലെ ഒരിടത്തും കൃഷിക്കാരെയോ ആദിവാസികളെയോ കുടിയൊഴുപ്പിക്കുന്ന കാര്യം പറയുന്നില്ല. നിയമസഭയില്‍ റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കുന്നതില്‍ തെറ്റില്ല. പാര്‍ലമെന്റ് അംഗങ്ങളുടെ ഇടയില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് രണ്ടു തവണ ചര്‍ച്ച നടത്തിയതാണ്. നിയമസഭക്കൊപ്പം താഴെ തട്ടില്‍ ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും ചര്‍ച്ചചെയ്യപ്പെടണം. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രതിനിധികളെ അയക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അറുപത് വര്‍ഷത്തിലധികം പഴക്കമുള്ള ഡാമുകള്‍ റികമ്മീഷന് ചെയ്യണമെന്ന നിര്‍ദ്ദേശത്തിന്റെ സാങ്കേതിക വശങ്ങള് തനിക്കറിയില്ല. തന്റെ സമിതിയില്‍ ഉണ്ടായുന്ന വിദഗ്ധരുടെ അഭിപ്രായമാണ്. ഡികമ്മീഷനിംഗ് എന്നാല്‍ ഡാം തകര്‍ക്കുകയെന്നതാണോ അര്‍ത്ഥമാക്കുന്നതെന്ന് അറിയില്ലെന്നും മാധവ് ഗഡ്ഗില്‍ പറഞ്ഞു. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നൂറുശതമാനവും സ്വീകാര്യമാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Keywords : Thiruvananthapuram, Press meet, Athirapilli, Madav Gadkil, Report, Water, Nature, Kerala Vartha, Malayalam News, Kerala, Madhav gadgil commented on athirappilly project
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.