ആതിരപ്പള്ളി പദ്ധതി പ്രായോഗികമല്ല: മാധവ് ഗാഡ്ഗില്‍

 



ആതിരപ്പള്ളി പദ്ധതി പ്രായോഗികമല്ല: മാധവ് ഗാഡ്ഗില്‍
തിരുവനന്തപു­രം: ആതിരപ്പള്ളി പദ്ധതി പ്രായോഗികമല്ലെന്ന് പദ്ധതിയെക്കുറിച്ചു പഠിക്കാന്‍ നിയമിച്ച സമിതിയുടെ അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍. പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ പറ്റില്ല. പരിസ്ഥിതി പ്രശ്‌നം മാത്രമല്ല പദ്ധതിക്കു തടസം. വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം ഇവിടെ ലഭ്യമല്ല എന്നതാണു വസ്തുത. ഇതിനു പുറമെ പദ്ധതി വെള്ളച്ചാട്ടത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കും. പദ്ധതിക്കുവേണ്ടി വനസംരക്ഷണ നിയമത്തില്‍തന്നെ മാറ്റം വരുത്തേണ്ടി വരും. വര്‍ധിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി ആവശ്യത്തിനനുസൃതമായി വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുകയെന്നത് അപ്രായോഗികമാണെന്നും വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കുകയാണാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ­ഘട്ട മല­നി­ര­ക­ളെ­കു­റി­ച്ചുള്ള യാഥാര്‍ത്ഥ്യ­മാണ് റിപ്പോര്‍ട്ട്. ഈ അപ്രീയ സത്യ­ങ്ങള്‍ അംഗീ­ക­രിച്ചേ മതി­യാ­വു­വെന്നും അദ്ദേഹം പറ­ഞ്ഞു. തിരു­വ­ന­ന്ത­പു­രത്ത് മാധ്യമ പ്രവര്‍ത്ത­ക­രോട് സംസാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം.

റിപ്പോര്‍ട്ടിനെ സംബ­ന്ധി­ച്ചുള്ള ജന­ങ്ങ­ളുടെ സംശ­യ­ങ്ങള്‍ ആദ്യമേ തന്നെ മാറ്റേ­ണ്ടി­രു­ന്നു. എന്നാല്‍ തന്നോട് റിപ്പോര്‍ട്ടിനെ സംബ­ന്ധി­ച്ചുള്ള വിശ­ദീ­ക­രണം നല്‍ക­രു­തെന്ന് കേന്ദ്ര പരി­സ്ഥിതി മന്ത്രാ­ല­യ­ത്തില്‍ നിന്നും ആവ­ശ്യ­പ്പെ­ട്ടി­യി­രു­ന്നു. പണ­ത്തി­ന്റെയും അധി­കാ­ര­ത്തിന്റെയും ശക്തി ഉപ­യോ­ഗിച്ച് റിപ്പോര്‍ട്ടിനെ അട്ടി­മ­റി­ക്കാന്‍ ചില ലോബി­കള്‍ ശ്രമി­ക്കു­ന്ന­തായി സംശയം ഉണ്ടെന്നും അദ്ദേഹം പറ­ഞ്ഞു.

ഗ്രാമ­സ­ഭ­ക­ളു­ടെയും ജില്ല പഞ്ചാ­യ­ത്തു­ക­ളു­ടെയും ആഭി­മു­ഖ്യ­ത്തില്‍ തികച്ചു സാധാ­ര­ണ­ക്കാ­രായ ജന­ങ്ങ­ളുടെ ഇട­യില്‍ ചര്‍ച്ച­ചെയ്ത് പരി­സ്ഥിതി വിക­സന നട­ത്താ­വു­വെ­ന്നാണ് റിപ്പോര്‍ട്ടില്‍ പറ­ഞ്ഞി­രി­ക്കു­ന്ന­ത്. ഇതു തന്നെ­യാണ് ഇടുക്കി ബിഷപ് ആവ­ശ്യ­പ്പെ­ടു­ന്ന­തും. അതു­കൊണ്ട് തന്നെ രണ്ട് നിര്‍ദ്ദേ­ശ­ങ്ങളും ഒന്നാ­ണ്. റിപ്പോര്‍ട്ടിലെ ഒരി­ടത്തും കൃഷി­ക്കാ­രെയോ ആദി­വാ­സി­ക­ളെയോ കുടിയൊഴു­പ്പി­ക്കുന്ന കാര്യം പറ­യു­ന്നി­ല്ല. നിയ­മ­സ­ഭ­യില്‍ റിപ്പോര്‍ട്ട് ചര്‍ച്ച­ക്കെ­ടു­ക്കു­ന്ന­തില്‍ തെറ്റി­ല്ല. പാര്‍ല­മെന്റ് അംഗ­ങ്ങ­ളുടെ ഇട­യില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് രണ്ടു തവണ ചര്‍ച്ച നട­ത്തി­യ­താ­ണ്. നിയ­മ­സ­ഭ­ക്കൊപ്പം താഴെ തട്ടില്‍ ജില്ലാ തല­ത്തിലും പഞ്ചാ­യത്ത് തല­ത്തി­ലും ചര്‍ച്ച­ചെ­യ്യ­പ്പെ­ട­ണം. ചര്‍ച്ചയില്‍ പങ്കെ­ടു­ക്കാന്‍ പ്രതി­നി­ധി­കളെ അയ­ക്കാനും തയ്യാ­റാ­ണെന്നും അദ്ദേഹം പറ­ഞ്ഞു.

അറുപത് വര്‍ഷത്തില­ധികം പഴ­ക്ക­മുള്ള ഡാമു­കള്‍ റിക­മ്മീ­ഷന്‍ ചെയ്യ­ണ­മെന്ന നിര്‍ദ്ദേ­ശ­ത്തിന്റെ സാങ്കേതിക വശ­ങ്ങള്‍ തനി­ക്ക­റി­യി­ല്ല. തന്റെ സമി­തി­യില്‍ ഉണ്ടാ­യുന്ന വിദഗ്ധ­രുടെ അഭി­പ്രാ­യ­മാ­ണ്. ഡിക­മ്മീ­ഷ­നിംഗ് എന്നാല്‍ ഡാം തകര്‍ക്കു­ക­യെ­ന്ന­താണോ അര്‍ത്ഥ­മാ­ക്കു­ന്ന­തെന്ന് അറി­യി­ല്ലെന്നും മാധവ് ഗഡ്ഗില്‍ പറ­ഞ്ഞു. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നൂറു­ശ­ത­മാ­നവും സ്വീകാ­ര്യ­മാ­ണെന്ന അഭി­പ്രായം തനി­ക്കി­ല്ലെന്നും അദ്ദേഹം കൂട്ടി­ചേര്‍ത്തു.


Keywords : Thiruvananthapuram, Press meet, Athirapilli, Madav Gadkil, Report, Water, Nature, Kerala Vartha, Malayalam News, Kerala, Madhav gadgil commented on athirappilly project
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia