തീവ്രവാദം സൗത്ത് ഏഷ്യയിലേക്ക് വ്യാപിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം: കാന്തപുരം

 


മലപ്പുറം: (www.kvartha.com 13/07/2015) മധ്യേഷ്യയില്‍ വളര്‍ന്നു വരുന്ന തീവ്രവാദ പ്രവണതകളും അക്രമങ്ങളും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അറബ് രാഷ്ട്രങ്ങളേക്കാള്‍ കൂടുതല്‍ മുസ്‌ലിംകള്‍ ഉള്ളത് ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലാണ്. എന്നാല്‍ ഇവിടങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വേരോട്ടം ലഭിക്കാതിരുന്നത് മതപണ്ഡിതന്മാരുടെ ശക്തമായ ഇടപെടല്‍ കൊണ്ടാണ്. തീവ്രവാദത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന മധ്യേഷ്യന്‍ സര്‍ക്കാരുകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ മുസ്‌ലിം വിശ്വാസികളെ നയിക്കുന്ന മതപണ്ഡിത നേതൃത്വത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും കാന്തപുരം ഓര്‍മപ്പെടുത്തി.

ചരിത്രത്തില്‍ സൂഫീപണ്ഡിതന്മാരുടെ ആത്മീയ ശിക്ഷകണം ലഭിച്ച സ്ഥലങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളോ ഛിദ്രതയോ ഉണ്ടായില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. അത് കൊണ്ട് തന്നെ ഇസ്‌ലാമിലെ ആത്മീയത കൊണ്ട് തീവ്രവാദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയും. തീവ്രവാദ പ്രവണതകള്‍ ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ പരിഹാരങ്ങള്‍ തോല്‍ക്കുന്ന ആധുനിക സാഹചര്യത്തില്‍ ആത്മീയതയിലൂടെ പ്രതിരോധം തീര്‍ക്കാന്‍ നാം തയ്യാറാവുക. തസവ്വുഫിന്റെ പാഠങ്ങള്‍ ലോകവ്യാപകമായി പ്രചരിപ്പിക്കാനും അതുവഴി ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനും ലോകരാഷ്ട്രങ്ങള്‍ തയ്യാറാകണം. നമ്മുടെ ജീവിത പരിസരങ്ങളില്‍ തീവ്രവാദ പ്രവണതകള്‍ വളര്‍ന്നു വരുന്നതിനെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാന്തപുരം പറഞ്ഞു.

തീവ്രവാദം സൗത്ത് ഏഷ്യയിലേക്ക് വ്യാപിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം: കാന്തപുരം


Keywords :  Malappuram, Kanthapuram A.P.Aboobaker Musliyar, Programme, Inauguration, Kerala,  Madin. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia