Arrested | 14 കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍
Aug 22, 2022, 22:03 IST
പാലക്കാട്: (www.kvartha.com) തിരുമിറ്റക്കോട് പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. തമിഴ്നാട് സ്വദേശി ഇര്‍ശാദ് അലിയെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തിരുമിറ്റക്കോട് പഞ്ചായത് പരിധിയിലെ മതപഠനശാലയിലെ വിദ്യാര്‍ഥിയെ ഇര്‍ശാദ് അലി നിരന്തരം പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതോടെ വീട്ടുകാര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തായത്.
പിന്നാലെ കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മറ്റൊരു മദ്രസ അധ്യാപകന് കൂടി പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിദ്യാര്‍ഥികള്‍ സമാന പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
Keywords: Madrasa teacher in Kerala arrested for Abusing Student, Palakkad, News, Molestation, Teacher, Arrested, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.