Magician Muthukad | ആദ്യ വരവില്‍ വിഷമഴ ഇരകളുടെ നോവറിഞ്ഞ് നെഞ്ചുനീറി മടങ്ങിയ വിശ്വപ്രസിദ്ധ മാന്ത്രികന്‍ ഡോ ഗോപിനാഥ് മുതുകാട് കാസര്‍കോട് വീണ്ടും എത്തി; എൻഡോസള്‍ഫാന്‍ ദുരിത ബാധിതന് സാന്ത്വനവുമായി
Updated: Jun 3, 2024, 11:22 IST
സൂപ്പി വാണിമേല്‍
മകനെ താങ്ങിനിര്‍ത്താന്‍ ശേഷിയില്ലാതെ നിലത്തുകൂടി വലിച്ചാണ് പിതാവ് അബ്ദുല്ല അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോയിരുന്നത്. ആ ദുരിതം നേരില്‍ കാണാനിടയായ മുതുകാട് ഇലക്ട്രോണിക് ചക്രക്കസേരയുമായാണ് ഇത്തവണ എത്തിയത്.
ഇലക്ട്രോണിക് ചക്രക്കസേര അദ്ദേഹം കുടുംബത്തിന് കൈമാറി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ക്രയിനിന്റെ സഹായത്തോടെ മകനെ ഉയര്‍ത്താനും ചക്രക്കസേരയില്‍ ഇരുത്താനും പിതാവിന് കഴിയും. വീട്ടിനകത്തും മുറ്റത്തും കസേരയില്‍ സഞ്ചരിക്കാം.
ഭാര്യ മരിച്ചതോടെ മകന്റെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്തം വയോധികനായ അബ്ദുല്ലയ്ക്കാണ്. പ്രാഥമിക കാര്യങ്ങള്‍ മുതല്‍ ഭക്ഷണം കഴിക്കുന്നതിന് വരെ മകന് ഉപ്പയുടെ സഹായം വേണം. മകന്റെ ഭാരം താങ്ങാനാവാതെ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന വയോധികനായ പിതാവിനെയാണ് അടുത്തിടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മുതുകാട് കാണുന്നത്. ഈ കാഴ്ച കണ്ട് വളരെ ദു:ഖിതനായാണ് അദ്ദേഹം തിരിച്ചുപോയത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മികച്ച തെറാപിയും വിദ്യാഭ്യാസവും ചികിത്സയും ലഭ്യമാക്കാന്‍ ഉതകുന്ന രാജ്യാന്തര നിലവാരമുള്ള ഡിഫറന്റ് ആര്‍ട് സെന്റര്‍ കാസര്‍കോട് തുടങ്ങുമെന്ന് മുതുകാട് പറഞ്ഞു. മാജിക് അകാദമി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 16 ഏകറില്‍ അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രമാണ് ഒരുക്കുക. ഇടുക്കി സ്വദേശിയും അമേരികന്‍ പ്രവാസിയുമായ എംകെ ലൂകയാണ് കേന്ദ്രത്തിന് ആവശ്യമായ സ്ഥലം നല്‍കുന്നത്.
ചെങ്കള പഞ്ചായത് പ്രസിഡന്റ് ഖാദര്‍ ബദ് രിയ, വൈസ് പ്രസിഡന്റ് സഫിയ ഹാശിം, വാര്‍ഡ് അംഗം ഹസീന റാശിദ്,അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രടറി മൂസ ബി ചെര്‍കള തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Magician Muthukad to set up therapy Centre for Endosulfan victims in Kasaragod, Kasaragod, News, Endosulfan, Victims, Family, Kerala.
കാസര്‍കോട്: (www.kvartha.com) ആദ്യ വരവില്‍ വിഷമഴ ഇരകളുടെ നോവറിഞ്ഞ് നെഞ്ചുനീറി മടങ്ങിയ വിശ്വപ്രസിദ്ധ മാന്ത്രികന്‍ ഡോ ഗോപിനാഥ് മുതുകാട് കാസര്‍കോട് വീണ്ടും എത്തി. ഇത്തവണ വന്നത് എൻഡോസള്‍ഫാന്‍ ദുരിത ബാധിതന് സാന്ത്വനവുമായാണ്. ചെങ്കള ബേര്‍കയിലെ മുപ്പത്തിരണ്ടുകാരനായ എൻഡോസള്‍ഫാന്‍ ഇരയായ അബൂബകറിനെ കാണാനും കുടുംബത്തിന് സാന്ത്വനം നല്‍കാനുമാണ് അദ്ദേഹം എത്തിയത്.
മകനെ താങ്ങിനിര്‍ത്താന്‍ ശേഷിയില്ലാതെ നിലത്തുകൂടി വലിച്ചാണ് പിതാവ് അബ്ദുല്ല അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോയിരുന്നത്. ആ ദുരിതം നേരില്‍ കാണാനിടയായ മുതുകാട് ഇലക്ട്രോണിക് ചക്രക്കസേരയുമായാണ് ഇത്തവണ എത്തിയത്.
ഇലക്ട്രോണിക് ചക്രക്കസേര അദ്ദേഹം കുടുംബത്തിന് കൈമാറി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ക്രയിനിന്റെ സഹായത്തോടെ മകനെ ഉയര്‍ത്താനും ചക്രക്കസേരയില്‍ ഇരുത്താനും പിതാവിന് കഴിയും. വീട്ടിനകത്തും മുറ്റത്തും കസേരയില്‍ സഞ്ചരിക്കാം.
ഭാര്യ മരിച്ചതോടെ മകന്റെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്തം വയോധികനായ അബ്ദുല്ലയ്ക്കാണ്. പ്രാഥമിക കാര്യങ്ങള്‍ മുതല്‍ ഭക്ഷണം കഴിക്കുന്നതിന് വരെ മകന് ഉപ്പയുടെ സഹായം വേണം. മകന്റെ ഭാരം താങ്ങാനാവാതെ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന വയോധികനായ പിതാവിനെയാണ് അടുത്തിടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മുതുകാട് കാണുന്നത്. ഈ കാഴ്ച കണ്ട് വളരെ ദു:ഖിതനായാണ് അദ്ദേഹം തിരിച്ചുപോയത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മികച്ച തെറാപിയും വിദ്യാഭ്യാസവും ചികിത്സയും ലഭ്യമാക്കാന്‍ ഉതകുന്ന രാജ്യാന്തര നിലവാരമുള്ള ഡിഫറന്റ് ആര്‍ട് സെന്റര്‍ കാസര്‍കോട് തുടങ്ങുമെന്ന് മുതുകാട് പറഞ്ഞു. മാജിക് അകാദമി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 16 ഏകറില്‍ അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രമാണ് ഒരുക്കുക. ഇടുക്കി സ്വദേശിയും അമേരികന്‍ പ്രവാസിയുമായ എംകെ ലൂകയാണ് കേന്ദ്രത്തിന് ആവശ്യമായ സ്ഥലം നല്‍കുന്നത്.
ചെങ്കള പഞ്ചായത് പ്രസിഡന്റ് ഖാദര്‍ ബദ് രിയ, വൈസ് പ്രസിഡന്റ് സഫിയ ഹാശിം, വാര്‍ഡ് അംഗം ഹസീന റാശിദ്,അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രടറി മൂസ ബി ചെര്‍കള തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Magician Muthukad to set up therapy Centre for Endosulfan victims in Kasaragod, Kasaragod, News, Endosulfan, Victims, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.