നിലമ്പൂര്‍ ഏറ്റുമുട്ടല്‍: മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്
Nov 27, 2016, 11:30 IST
തിരുവനന്തപുരം: (www.kvartha.com 27.11.2016) നിലമ്പൂര്‍ കരുളായി വനമേഖലയില്‍ വ്യാഴാഴ്ച പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു.
സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്കാന് പെരിന്തല്‍മണ്ണ സബ് കലക്ടറെയാണ് ചുമതലപ്പെടുത്തിയത്. അതേസമയം ഏറ്റുമുട്ടല്‍ മരണത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് വിട്ടതായും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഐ അറിയിച്ചു.
സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു (ദേവരാജ്-60), കാവേരി (അജിത) എന്നിവരാണ് പോലീസിന്റെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകള്‍ക്കു നേരെയുണ്ടായത് വ്യാജഏറ്റുമുട്ടലാണെന്ന വാദം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രശ്നത്തില്‍ ഇടപെട്ട് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. വളഞ്ഞിട്ടുള്ള വെടിവയ്പല്ല, നേര്‍ക്കുനേരെയുള്ള ഏറ്റുമുട്ടലാണു കരുളായി വനമേഖലയിലുണ്ടായതെന്നാണ് പോലീസ് പറയുന്നത്. ആദ്യം വെടിയുതിര്‍ത്തതു മാവോയിസ്റ്റുകളാണെന്നും തുടര്‍ന്നു പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണു 12 അംഗ മാവോയിസ്റ്റ് സംഘത്തിലെ രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്നുമാണ് വിശദീകരണം.
സംഭവ സ്ഥലത്തുവെച്ച് ആയുധങ്ങളൊന്നും കണ്ടെത്താത്തതും മാധ്യമ പ്രവര്‍ത്തകരെ കടത്താത്തതും ഏറെ വിവാദമുയര്‍ത്തിയിരുന്നു. മാത്രമല്ല മാവോയിസ്റ്റ് ആക്രമണം ഉണ്ടായാല്‍ പോലീസുകാര്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നതും പതിവാണ്. എന്നാല്‍ കരുളായി സംഭവത്തില്‍
സംഭവം നടന്നു മൂന്നാം ദിവസമാണു ഏറ്റുമുട്ടല്‍ സംബന്ധിച്ചു പോലീസ് വാര്‍ത്താസമ്മേളനം വിളിച്ചത്. ഏറ്റുമുട്ടലിലല്ല, മാവോയിസ്റ്റ് താവളം വളഞ്ഞു പോലീസ് നടത്തിയ വെടിവയ്പിലാണു മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതെന്ന സംശയം ബലപ്പെടാന്‍ ഇതും കാരണമായിട്ടുണ്ട്. േ
മാത്രമല്ല പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍, മാവോയിസ്റ്റുകളുടെ നേര്‍ക്ക് ഉണ്ടായത് സംഘടിതമായ ആക്രമണമാണെന്നാണ് സൂചിപ്പിക്കുന്നത്.കൊല്ലപ്പെട്ട കുപ്പു ദേവരാജന്റേയും അജിതയുടേയും ശരീരത്തിലുമായി 26 മുറിവുകളാണ് കണ്ടെത്തിയത്. പന്ത്രണ്ട് വെടിയുണ്ടകളും പുറത്തെടുത്തിരുന്നു.
സംഭവത്തില്‍ ഭരണകക്ഷിയായ സി.പി.ഐ തന്നെ രംഗത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പണം തട്ടാനുള്ള തന്ത്രമാണെന്ന് കാനം രാജേന്ദ്രന് വിമര്‍ശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക് നാഥ് ബെഹ്റയും ഉത്തരവിട്ടിരുന്നു.

Also Read:
കാഞ്ഞങ്ങാട്ട് ആര് എസ് എസ് ശാഖ നടത്തുന്ന സ്ഥലത്ത് പോലീസ് റെയ്ഡ്; വടിവാളും ഇരുമ്പ് വടികളുംപിടികൂടി
Keywords: Thiruvananthapuram, Crime Branch, Chief Minister, Pinarayi vijayan, Criticism, Maoist, Report, Police, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.