Transferred | മഹാരാജാസ് കോളജ് പ്രിന്‍സിപല്‍ ഡോ. വി എസ് ജോയിയെ സ്ഥലം മാറ്റി
Jan 19, 2024, 20:30 IST
കൊച്ചി: (KVSARTHA) മഹാരാജാസ് കോളജ് പ്രിന്‍സിപല്‍ ഡോ. വി എസ് ജോയിയെ സ്ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്ഠ സര്‍കാര്‍ സംസ്കൃത കോളജിലേക്കാണ് മാറ്റം. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ പരമാര്‍ശത്തിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ജോയിക്കെതിരായ നടപടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രിന്‍സിപലിനെ സ്ഥലം മാറ്റിയത്.
സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥിക്കു കുത്തേല്‍ക്കുകയും വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും നേരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് കാംപസില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ മഹാരാജാസ് കോളജ് എസ് എഫ് ഐ യൂനിറ്റ് സെക്രടറിയും മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥിയുമായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി പി എ അബ്ദുല്‍ നാസറിനാണു (21) വെട്ടേറ്റത്. സംഭവത്തില്‍ കെ എസ് യു പ്രവര്‍ത്തകനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റുചെയ്തിരുന്നു.
ഭിന്നശേഷിക്കാരനായ അധ്യാപകനെ കാംപസില്‍ വിദ്യാര്‍ഥി കയ്യേറ്റം ചെയ്തെന്നും മൂര്‍ചയുള്ള വസ്തു കൊണ്ടു പിന്നില്‍ നിന്ന് ഇടിച്ചെന്നുമാണ് പരാതി. കോളജിലെ അസി. പ്രൊഫസറും കോളജ് യൂനിയന്‍ സ്റ്റാഫ് അഡൈ്വസറുമായ ഡോ. കെ എം നിസാമുദ്ദീനാണു മര്‍ദനമേറ്റത്. അധ്യാപകന്റെ പരാതിയില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു.
Keywords: Maharaja’s College principal transferred, Kochi, News, Maharaja’s College, Transferred, Principal, Clash, SFI, KSU, Arrested, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.