മഹാരാഷ്ട്ര സബര്‍ബന്‍ ട്രെയിന്‍ കഴക്കൂട്ടം വഴി: മുഖ്യമന്ത്രി

 


തിരുവനന്തപുരം: മഹാരാഷ്ട്ര സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് കഴക്കൂട്ടം വഴി യാഥാര്‍ത്ഥ്യമാക്കാന്‍ മഹാരാഷ്ട്ര ട്രെയിന്‍ കോര്‍പറേഷനുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴക്കൂട്ടം റയില്‍വേ മേല്‍പ്പാലം നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് മാസത്തിനകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം അറിയിച്ചു.ഇതിനായി ഭൂമി ഏറ്റെടുക്കേണ്ടി വരില്ല. ആവശ്യത്തിന് സ്റ്റോപ്പുകള്‍ അനുവദിക്കാനും കഴിയും. കഴക്കൂട്ടത്തെ മേല്‍പ്പാലം സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന് മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശിതരൂര്‍ അധ്യക്ഷത വഹിച്ചു. പ്രധാനപ്പെട്ട ട്രെയിനുകള്‍ക്ക് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിക്കാന്‍ നിരന്തരം പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ മുഖ്യാതിഥിയായിരുന്നു. എം.എല്‍.എ മാരായ എം.എ.വാഹിദ്, പാലോട് രവി ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മഹാരാഷ്ട്ര സബര്‍ബന്‍ ട്രെയിന്‍ കഴക്കൂട്ടം വഴി: മുഖ്യമന്ത്രി

Keywords: Kerala, Thiruvananthapuram, Train, Oommen Chandy, CM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia