Accident | റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

 


മാഹി: (www.kvartha.com) റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് മഞ്ചക്കല്‍ സ്വദേശിനി മരിച്ചു. മാഹി മഞ്ചക്കല്‍ അബു നിവാസില്‍ നസ്‌ലിന്‍ ശംസുദ്ദീന്‍ (നാസി-59) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മാഹി പള്ളിക്ക് സമീപത്തായിരുന്നു അപകടം.

റോഡ് മുറിച്ച് കടക്കവേ വടകര ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കൃതിക ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ മാഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Accident | റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

പരേതനായ അത്താലക്കല്‍ (കുന്നോത്ത്) ശംസുദ്ദീന്റെ ഭാര്യയാണ്. പിതാവ്: പരേതനായ കൊമ്മോത്ത് അബു. മാതാവ്: പരേതയായ റാബിയ. മക്കള്‍: നിശീദ, ഫര്‍സാന, ഫാറൂഖ്. മരുമക്കള്‍: അബ്ദുല്ല, സെയിന്‍, നസ്രീന്‍.

Keywords: News, Kerala, Accident, Death, hospital, bus, Mahe: Woman died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia