കുഡ്‌ലു ബാങ്ക് കവര്‍ച്ച; മുഖ്യപ്രതി അറസ്റ്റില്‍, കണ്ടുകിട്ടിയത് 10 കിലോയോളം സ്വര്‍ണം

 


കാസര്‍കോട്: (www.kvartha.com 17.09.15) കുഡ്‌ലു ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ സൂത്രധാരനും പൊതുപ്രവര്‍ത്തകനുമായ ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട് പച്ചമ്പള്ളത്ത് താമസക്കാരനുമായ ദുല്‍ ദുല്‍ ഷരീഫ് (44) അറസ്റ്റിലായി.
ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി കാര്‍വാര്‍ റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് പിടിയിലായത്.  നേരത്തെ ബംഗളൂരുവില്‍വെച്ച് പോലീസിന്റെ പിടിയിലായ മഹ്ഷൂഖില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷരീഫിനെ പോലീസ് കുടുക്കിയത്.

അതേസമയം ബാങ്കില്‍ നിന്നും കൊള്ളയടിച്ച  സ്വര്‍ണത്തില്‍ 10 കിലോയോളം കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഷരീഫിന്റെ ബന്തിയോട് പച്ചമ്പള്ളത്തെ വീടിന് സമീപത്തെ തെങ്ങിന്‍ ചുവട്ടില്‍ കുഴിച്ചിട്ടനിലയിലാണ്  സ്വര്‍ണം കണ്ടെത്തിയത്. ബാക്കിസ്വര്‍ണവും മറ്റു പ്രതികളേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ്, കേസ് അന്വേഷണത്തിന് മേല്‍നോട്ടംവഹിക്കുന്ന കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, കേസന്വേഷിക്കുന്ന കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചൗക്കി കല്ലങ്കൈയിലെ ജന്മി കുടുംബാംഗമായ ഷരീഫ് അടുത്തകാലത്തായി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും ഇത് തരണംചെയ്യാനാണ് നിരവധി കവര്‍ച്ചാകേസുകളില്‍ ഉള്‍പെട്ട ചിലരുമായി ഗൂഡാലോചന നടത്തി കുഡ്‌ലു ബാങ്കില്‍നിന്നും സ്വര്‍ണവും പണവും കൊള്ളയടിക്കാന്‍ പദ്ധതിയിട്ടതെന്നുമാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

കുഡ്‌ലു ബാങ്ക് കവര്‍ച്ച; മുഖ്യപ്രതി അറസ്റ്റില്‍, കണ്ടുകിട്ടിയത് 10 കിലോയോളം സ്വര്‍ണം


Also Read:
ഭര്‍തൃമതിയെ ലൈംഗീകമായി പീഡിപ്പിച്ചശേഷം നഗ്നരംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; 2 യുവാക്കള്‍ പിടിയില്‍

Keywords:  Main accused in Kudlu bank heist arrested ,Kasaragod, Police, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia