കുനിയില്‍ ഇരട്ടക്കൊലപാതകം: ഗള്‍ഫിലേയ്ക്ക് കടന്ന മുഖ്താറിനെ നാട്ടിലെത്തിച്ചു

 


കുനിയില്‍ ഇരട്ടക്കൊലപാതകം: ഗള്‍ഫിലേയ്ക്ക് കടന്ന മുഖ്താറിനെ നാട്ടിലെത്തിച്ചു
മലപ്പുറം: നാടിനെ നടുക്കിയ അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ പോലീസിന്‌ പിടികൊടുക്കാതെ ഗള്‍ഫിലേയ്ക്ക് കടന്ന പ്രധാനപ്രതി മുഖ്താറിനെ പോലീസ് നാട്ടിലെത്തിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുഖ്താറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ പതിനൊന്നിനാണ്‌ അത്തീഖ് റഹ്മാന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളായ സഹോദരങ്ങളെ മുഖം മൂടി ധരിച്ചെത്തിയ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനെത്തുടര്‍ന്ന്‌ അത്തീഖ് റഹ്മാന്റെ സഹോദരനും കേസിലെ മുഖ്യപ്രതിയുമായ മുഖ്താര്‍ ദോഹയിലേയ്ക്ക് കടന്നിരുന്നു.

ഇതുവരെ കേസില്‍ 15 പ്രതികളാണ്‌ അറസ്റ്റിലായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ മുഖ്താറിനായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയത്.

കഴിഞ്ഞ ജനുവരി അഞ്ചിന്‌ ഫുട്ബോള്‍ മല്‍സരത്തിനിടയിലുണ്ടായ തര്‍ക്കത്തിലാണ്‌ അത്തീഖ് റഹ്മാന്‍ ഒരു സംഘം ആളുകളുടെ വെട്ടേറ്റ് മരിച്ചത്.

English Summery
Main accused in twin murder case reached in native place
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia