Health | സ്വന്തം മരണത്തെക്കുറിച്ച് മുൻകൂട്ടി തീരുമാനമെടുക്കാം; അറിയാം 'ലിവിംഗ് വിൽ'

 
Living Will information counter at Kollam Medical College, Kerala
Living Will information counter at Kollam Medical College, Kerala

Representational Image Generated by Meta AI

● ലിവിംഗ് വിൽ ഒരു നിയമപരമായ രേഖയാണ്.
● ഇത് വ്യക്തിയുടെ സ്വന്തം തീരുമാനമാണ്.
● കുടുംബാംഗങ്ങളുടെ സമ്മതം ഇതിന് ആവശ്യമില്ല.
● ലിവിംഗ് വിൽ രജിസ്റ്റർ ചെയ്യുന്നത് കൂടുതൽ സുതാര്യത നൽകും.


റോക്കി എറണാകുളം

(KVARTHA) വിൽപത്രം എന്നതൊക്കെ നമ്മൾ സ്വഭാവികമായി കേൾക്കുന്ന കാര്യമാണ്. എന്നാൽ ഇതുപോലെ ആധികാരികമായ കാര്യങ്ങൾ വേറെയുമുണ്ട്. പലതും നാം അറിയിന്നില്ലെന്ന് മാത്രം. അതിലൊന്നാണ്  'ലിംവിംഗ് വിൽ'. ഒരു വ്യക്തി തന്റെ ഭാവിയിലേക്കുള്ള ആരോഗ്യപരമായ തീരുമാനങ്ങൾ മുൻകൂട്ടി രേഖപ്പെടുത്തുന്ന രേഖയാണ് ലിവിംഗ് വിൽ. ഇത് സംബന്ധിച്ച് റോയി സ്ക്കറിയ എന്ന അധ്യാപകൻ എഴുതിയ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്. കുറിപ്പിൽ പറയുന്ന കാര്യങ്ങൾ:

എന്താണ് ലിവിംഗ് വിൽ?

വിൽപ്പത്രം എഴുതുക എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ലിവിംഗ് വിൽ പല ആൾക്കാരും കേട്ടിട്ടില്ല. അത്തരം ഒരു സംഭവം അറിയത്തുമില്ല. മാറേണ്ട സമയമായി. ഒരു ലിവിംഗ് വിൽ എഴുതുന്നത് നല്ലതാണ്.  എന്താണ് ലിവിംഗ് വിൽ ഒരു വ്യക്തി തന്റെ ഭാവിയിലേക്കുള്ള ആരോഗ്യപരമായ തീരുമാനങ്ങൾ സ്വന്തമായി മുൻകൂട്ടി രേഖപ്പെടുത്തുന്നതിനുള്ള ഒരു രേഖയാണ് ലിവിംഗ് വിൽ. രോഗിയ്ക്ക് കാര്യക്ഷമത നഷ്ടപ്പെട്ടാൽ (coma, vegetative state, terminal illness) ജീവൻ നിലനിർത്തുന്നതിനുള്ള ചികിത്സ ആവശ്യമില്ല എന്നതോ ചികിത്സയുടെ രീതികൾ സംബന്ധിച്ചോ വ്യക്തിപരമായ ആഗ്രഹങ്ങൾ രേഖപ്പെടുത്താൻ ഇതിന് സാധിക്കും. 

സർവൈവിൽ ഇല്ലാത്ത അവസ്ഥകളിൽ( Advanced stage of cancer, massive stroke) വെന്റിലേറ്റർ സപ്പോർട്ട്, ഐസിയു, സിപിആർ ഇവ വേണ്ടെന്നു വയ്ക്കുവാൻ ലിവിംഗ് വില്ലിലുടെ സാധിക്കും. ചുരുക്കം പറഞ്ഞാൽ വീട്ടിൽ കിടന്ന് മരിക്കാൻ സാധിക്കും. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കാതിരിക്കുവാൻ സാധിക്കും. 

ലിവിംഗ് വിൽ തയ്യാറാക്കുന്നത് എങ്ങനെ? 

1.രേഖ തയ്യാറാക്കുക: വ്യക്തിയുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടുത്തുക. എന്ത് രീതിയിലുള്ള ചികിത്സ ഒഴിവാക്കണമെന്നതും എത്രത്തോളം ചികിത്സ തുടരണമെന്നതും വ്യക്തമാക്കണം. 2.സാക്ഷ്യപ്പെടുത്തൽ: രണ്ടോ അതിലധികമോ സാക്ഷികൾ (family members or legal representatives) രേഖയിൽ ഒപ്പുവയ്ക്കണം. ഡോക്ടറുടെ ഉപദേശം കൂടിയുണ്ടെങ്കിൽ അതിനധികാരവും വർദ്ധിക്കും. 
3.റെജിസ്റ്റർ ചെയ്യൽ: മുൻകൂട്ടി ഒരു മെഡിക്കൽ ബോർഡിനോടോ, ഹോസ്പിറ്റലിനോടോ ചേർന്ന് രേഖ സൂക്ഷിക്കുക. കുടുംബാംഗങ്ങൾക്കും ചികിത്സ ചെയ്യുന്ന ഡോക്ടർക്കും ഈ രേഖയുടെ കോപ്പീസ്  നൽകുക.  

നമ്മുടെ കൊച്ചു കേരളത്തിൽ ഇതിനുള്ള സൗകര്യമുണ്ട്. കൊല്ലം ഗവ. മെഡിക്കൽ കോളേജിൽ ഒ പി ബ്ലോക്കിനോട് അനുബന്ധിച്ച് ലിവിംഗ് വിൽ ഇൻഫർമേഷൻ കൗണ്ടർ പ്രവർത്തനമാരംഭിച്ചു. ആശുപത്രി തന്നെ വേണം എന്നില്ല. ആർക്കും സ്വന്തമായി വിൽപത്രം എഴുതാം. ആരോഗ്യ പ്രശ്നമുള്ളവർക്ക് ഒക്കെ പ്രയോജനകരമായ ഒന്നാണിത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


A "Living Will" allows individuals to make health-related decisions in advance, such as whether or not to receive life-sustaining treatment. Kollam Medical College now offers a service for this.

#LivingWill #AdvanceHealthDecisions #HealthAwareness #KollamNews #LegalRights #LivingWillInKerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia