Sculpture | തളിപ്പറമ്പില്‍ 12 അടി ഉയരത്തില്‍ വെങ്കല ശിവശില്‍പം ഒരുങ്ങുന്നു
Oct 23, 2022, 19:46 IST
കണ്ണൂർ: (www.kvartha.com) തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് വെങ്കല ശിവശില്‍പം ഒരുങ്ങുന്നു. 12 അടി ഉയരത്തില്‍ തീര്‍ക്കുന്ന വെങ്കല ശില്പത്തിന്റെ ആദ്യ രൂപം ഒരു വര്‍ഷം സമയം എടുത്ത് കളിമണ്ണില്‍ ശില്‍പി ഉണ്ണി കാനായി തീർത്തു. അരയില്‍ കൈകൊടുത്ത് വലത് കൈകൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്ന രീതിയില്‍ രുദ്രാക്ഷമാലയും കഴുത്തില്‍ പാമ്പും തലയില്‍ ഗംഗയും ശൂലം ശരീരത്തില്‍ ചേര്‍ത്ത് വച്ച് ഭക്തരെ നോക്കുന്ന രീതിയിലാണ് ശില്‍പം ഒരുക്കിയത്.
അടുത്ത് തന്നെ വെങ്കലശിവ ശില്‍പത്തിന്റെ നിര്‍മാണ ഘട്ടത്തിലേക്ക് കടക്കും. ഹൊറൈസണ്‍ ഇന്റര്‍നാഷ്ണല്‍ ചെയര്‍മാന്‍ മെട്ടമ്മല്‍ രാജനാണ് ശില്പം ക്ഷേത്രത്തിലേക്ക് സമര്‍പിക്കുന്നത്. കഴിഞ്ഞയാഴ്ച ശിവ ശില്പത്തിന്റെ മാതൃക ബ്രിടീഷ് പാര്‍ലിമെന്റ് അംഗം ലോര്‍ഡ് വോവെര്‍ളി തളിപ്പറമ്പില്‍ നിര്‍വഹിച്ചിരുന്നു. ഇൻഡ്യയില്‍ കോണ്‍ക്രീറ്റിലും മറ്റ് ലോഹത്തിലും ഉയരം കൂടിയ ശിവ ശില്‍പങ്ങള്‍ ഉണ്ടെങ്കിലും പൂര്‍ണകായ ഉയരം കൂടിയ വെങ്കല ശില്‍പം ആദ്യത്തെതാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.