Winners | ഓളപ്പരപ്പില്‍ ആവേശം വിതറി, മലബാര്‍ ജലോത്സവം: വയക്കര വെങ്ങാട്ടും കൃഷ്ണപ്പിള്ള കാവുംചിറയും ചാംപ്യന്‍മാര്‍

 


കണ്ണൂര്‍: (KVARTHA) വിനോദസഞ്ചാരികള്‍ക്ക് ആവേശമായി മലബാര്‍ ജലോത്സവം ഓളപ്പരപ്പില്‍ ആവേശം വിതറി. വയക്കര വെങ്ങാട്ടിന്റെ രണ്ട് ടീമും കൃഷ്ണപ്പിള്ള കാവുംചിറയും ജലരാജപട്ടം ചൂടി. കേരള ടൂറിസം വകുപ്പ്, ഡി ടി പി സി, നവോദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മംഗലശ്ശേരി പുഴയില്‍ നടത്തിയ ആറാമത് ജലോത്സവമാണ് ജല മാമാങ്കമായത്.


Winners | ഓളപ്പരപ്പില്‍ ആവേശം വിതറി, മലബാര്‍ ജലോത്സവം: വയക്കര വെങ്ങാട്ടും കൃഷ്ണപ്പിള്ള കാവുംചിറയും ചാംപ്യന്‍മാര്‍

25 പേര്‍ വീതം തുഴയുന്ന 14 ടീമുകളാണ് മത്സരത്തില്‍ അണിനിരന്നത്. വാശിയേറിയ മത്സരത്തില്‍ വയക്കര വെങ്ങാട്ട്, പാലിച്ചോന്‍ അച്ചാംതുരുത്തി, എ കെ ജി പൊടാംതുരുത്തി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 15 പേര്‍ തുഴയുന്ന മത്സരത്തില്‍ 15 ടീമുകള്‍ മാറ്റുരച്ചു. ഇതില്‍ വയക്കര വേങ്ങാട് ഒന്നും എ കെ ജി പൊടോംരുത്തി രണ്ടും പാലിച്ചോന്‍ അച്ചാംതുരുത്തി മൂന്നും സ്ഥാനം നേടി.

ആറ് ടീമുകള്‍ തുഴയെറിഞ്ഞ സ്ത്രീകളുടെ മത്സരത്തില്‍ കൃഷ്ണപിള്ള കാവുംചിറ, എ കെ ജി മയിച്ച, ന്യൂ ബ്രദേഴ്സ് മയിച്ച എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്. ടി വി കൃഷ്ണന്‍, പി വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി വി സതീശന്‍, ടി ശശീന്ദ്രന്‍ തുടങ്ങിയവര്‍ മത്സരം നിയന്ത്രിച്ചു.

ഇടവേളകളില്‍ ഫ്ളൈ ബോര്‍ഡ് പ്രകടനം, ജലസാഹസിക പ്രകടനങ്ങള്‍, കയാകിംഗ്, ഫോക് ലോര്‍ അകാഡമിയുടെ നേതൃത്വത്തില്‍ ലൈറ്റ് ഷോ വിത് ഫ്യൂഷന്‍ ശിങ്കാരിമേളം എന്നിവയും അരങ്ങേറി. ഇരു കരകളിലുമായി പതിനായിരത്തിലധികം പേരാണ് ജലവിസ്മയം കാണാനെത്തിയത്.

മത്സരം എം വിജിന്‍ എം എല്‍ എ ഫ് ളാഗ് ഓഫ് ചെയ്തു. ജലോത്സവം വര്‍കിങ്ങ് ചെയര്‍മാന്‍ ഡി ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സമ്മാനദാനം നിര്‍വഹിച്ചു. 

ബ്ലോക് പഞ്ചായത് പ്രസിഡന്റ് സി എം കൃഷ്ണന്‍, പഞ്ചായത് പ്രസിഡന്റുമാരായ പി ശ്രീമതി, പി ഗോവിന്ദന്‍, നഗരസഭ അധ്യക്ഷരായ മുര്‍ശിദ കൊങ്ങായി, പി മുകുന്ദന്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, സിനിമ താരങ്ങളായ സന്തോഷ് കീഴാറ്റൂര്‍, കലാഭവന്‍ ഷാജോണ്‍, ഫുട്ബോള്‍ താരം സി കെ വിനീത്, മുന്‍ എം എല്‍ എ ടി വി രാജേഷ്, ആര്‍ ഡി ഒ ഇ പി മേഴ്സി, ഡി ടി പി സി സെക്രടറി ജെ കെ ജിജേഷ് കുമാര്‍, മലബാര്‍ ജലോത്സവം ജെനറല്‍ കണ്‍വീനര്‍ അനക്കീല്‍ ചന്ദ്രന്‍, കണ്‍വീനര്‍ പി പി ലിബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  Malabar Water Festival: Wayakkara Vengat and Krishnapillai Kavumchira become champions, Kannur, News, Malabar Water Festival, Winners, Flag Off, Collector, Gift, Distribution, Women, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia