ലാഭകരമല്ലാത്ത എയ്ഡഡ് യു.പി സ്‌കൂള്‍ പൊളിച്ചുമാറ്റി: നാട്ടുകാര്‍ പ്രതിഷേധത്തില്‍

 


കോഴിക്കോട്:    (www.kvartha.com 11.04.2014)    കോഴിക്കോട് മലാപ്പറമ്പില്‍ ലാഭകരമല്ലാത്ത  എയ്ഡഡ് യു.പി സ്‌കൂള്‍ പൊളിച്ചുമാറ്റി. സ്‌കൂള്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട് വയനാട് ദേശീയപാത ഉപരോധിക്കുന്നു.

കഴിഞ്ഞ ദിവസം ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അടച്ചു പൂട്ടുന്നതിന് മാനേജ്‌മെന്റ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. വ്യാഴാഴ്ച പോളിംഗ് ബൂത്തായി പ്രവര്‍ത്തിച്ച സ്‌കൂളാണ് അര്‍ധരാത്രിയോടെയാണ് പൊളിച്ചുമാറ്റിയത്.

ലാഭകരമല്ലാത്ത  എയ്ഡഡ് യു.പി സ്‌കൂള്‍  പൊളിച്ചുമാറ്റി: നാട്ടുകാര്‍ പ്രതിഷേധത്തില്‍നേരത്തെ സ്‌കൂള്‍ ലാഭകരമല്ലെന്നും അതിനാല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്നും കാണിച്ച് മാനേജ്‌മെന്റ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍  സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് സ്‌കൂള്‍ പൊളിച്ചുമാറ്റിയതെന്നാണ്  നാട്ടുകാരുടെ
ആരോപണം. അതേസമയം സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് എം.കെ.രാഘവനെ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് പോലീസുകാരന്റെ ഭാര്യയും കുഞ്ഞും മരിച്ചു
Keywords:  Kozhikode, P.K Abdul Rab, Minister, Allegation, School, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia