Accident | അമ്മയ്‌ക്കൊപ്പം ഓടോറിക്ഷയില്‍ കയറാന്‍ ശ്രമിക്കവെ 6 വയസുകാരി കാറിടിച്ച് മരിച്ചു
മലപ്പുറം: (www.kvartha.com) അമ്മയ്‌ക്കൊപ്പം ഓടോറിക്ഷയില്‍ കയറാന്‍ ശ്രമിക്കവെ ആറ് വയസുകാരി കാറിടിച്ച് മരിച്ചു. കുന്നുംപുറം ഇകെ പടിയിലെ നെല്ലിക്കാപ്പറമ്പില്‍ അഭിലാഷിന്റെ മകള്‍ അക്ഷര ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ കുന്നുംപുറം -വേങ്ങര പാതയില്‍ ഇ കെ പടി ഓഡിറ്റോറിയത്തിന് സമീപത്ത് വച്ചായിരുന്നു അപകടം.
അമ്മ സരിതയ്‌ക്കൊപ്പം വിവാഹച്ചടങ്ങിന് പോകാനിറങ്ങിയ അക്ഷര. അമ്മയ്‌ക്കൊപ്പം ഓടോറിക്ഷയിലേക്ക് കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കുന്നുംപുറത്തു ഭാഗത്തു നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിടിച്ച് അക്ഷരയുടെ അമ്മയുടെ സഹോദരിപുത്രി കാവനൂരില്‍ നിന്നും വിരുന്നെത്തിയ അഭിരാമി (13)ക്കും പരിക്കേറ്റു.
പരിക്കേറ്റ ഇരുവരെയും കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അക്ഷരയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുറ്റൂര്‍ നോര്‍ത് എം എച് എം എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അക്ഷര. സഹോദരന്‍: അശ്വ രാഗ്.
Keywords: Malappuram, News, Kerala, hospital, Injured, Girl, Death, injury, Malappuram: 6 year old girl died in accident.