Booked | മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
Jan 17, 2024, 12:34 IST
മലപ്പുറം: (KVARTHA) പെരുമ്പടപ്പില്‍ രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത് പരിധിയിലെ ഹസീനക്കെതിരെയാണ് പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന ഹസീനയെയും മകള്‍ ഇശ മെഹറിനെയും ചൊവ്വാഴ്ച (16.01.2024) രാവിലെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍തൃ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇശ മെഹ്റിനെ രക്ഷിക്കാനായില്ല.
ഗുരുതര പരുക്കുകളോടെ വളാഞ്ചേരി നടക്കാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാതാവ് ഹസീന ചികിത്സയില്‍ തുടരുകയാണ്. ഹസീനയുടെ ഭര്‍ത്താവ് റഫീഖ് വിദേശത്താണ്. അഞ്ചുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.
Keywords: News, Kerala, Kerala-News, Regional-News, Malappuram-News, Malappuram News, Baby, Death Incident, Police, Booked, Murder Case, Found Dead, Mother, Hospital, Treatment, Woman, Malappuram baby death incident; Police booked murder against woman.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.