Iftar Meet | താലപ്പൊലിയും റമദാന്‍ വ്രതവും ഒരുമിച്ച് വന്നതോടെ ക്ഷേത്രോത്സവ ദിനത്തില്‍ അമ്പലമുറ്റത്ത് നോമ്പുതുറ ഒരുക്കി നാട്ടുനന്മ
Mar 20, 2024, 16:01 IST
മലപ്പുറം: (KVARTHA) റമദാന്‍ വ്രതവും ക്ഷേത്രോത്സവത്തിന്റെ താലപ്പൊലിയും ഒരുമിച്ച് ഒരേദിവസം വന്നതോടെ അമ്പലമുറ്റത്ത് നോമ്പുതുറ ഒരുക്കി ജനകീയാഘോഷമായി നാട്ടുനന്മ. ക്ഷേത്ര കമിറ്റി ഭാരവാഹികളാണ് ഇഫ്താര്‍ സംഗമമൊരുക്കിയത്. ക്ഷേത്രത്തിന്റെ മുറ്റത്തുതന്നെയുള്ള പന്തലിലാണ് വിഭവങ്ങളൊരുക്കി നോമ്പുതുറ നടത്തിയത്.
ചെമ്പ്രശ്ശേരി ഈസ്റ്റിലെ പുളിവെട്ടിക്കാവില്‍ ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം ജനകീയ പൂരാഘോഷ കമിറ്റിയാണ് മതസൗഹാര്‍ദത്തിന് മാതൃക തീര്‍ത്തത്. ഇതാദ്യമായാണ് ഉത്സവവും റമദാന്‍ വ്രതവും ഒരുമിച്ച് വന്നതെന്നും മുസ്ലിംകളെ കൂടി ആഘോഷത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നോമ്പുതുറ സംഘടിപ്പിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.

പൂരാഘോഷ ജനകീയ കമിറ്റി പ്രസിഡന്റ് വി രഞ്ജിത്ത്, ട്രഷറര്‍ ഒ പ്രേംജിത്ത്, സെക്രടറി പി മാനു, പി ആര്‍ രശ്മില്‍നാഥ്, പി ആര്‍ രോഹില്‍നാഥ് തുടങ്ങിയവര്‍ പുണ്യപ്രവൃത്തിക്ക് നേതൃത്വം നല്‍കി. മൂന്ന് ദിവസങ്ങളിലായി നടന്ന ഉത്സവത്തിന്റെ അവസാന ദിവസം സംഘടിപ്പിച്ച നോമ്പുതുറയില്‍ അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Malayalam-News, Religion-News, Malappuram News, Iftar Meet, Temple, Festival, Ramadan, Local News, Malappuram: Iftar meet during temple festival.
Keywords: News, Kerala, Kerala-News, Malayalam-News, Religion-News, Malappuram News, Iftar Meet, Temple, Festival, Ramadan, Local News, Malappuram: Iftar meet during temple festival.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.