Missing Case | മലപ്പുറത്ത് 10 വര്‍ഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും ബെംഗ്‌ളൂറില്‍ നിന്ന് കണ്ടെത്തി

 


മലപ്പുറം: (www.kvartha.com) ജില്ലയില്‍ 10 വര്‍ഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും ബെംഗ്‌ളൂറില്‍ നിന്ന് കണ്ടെത്തി. 2012 ഏപ്രിലില്‍ കാണാതായ വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട സൈഫുന്നിസയെയും സബീഷിനെയുമാണ് കണ്ടെത്തിയത്. 10 വര്‍ഷത്തോളമായി ബെംഗ്‌ളൂറില്‍ കുടുംബമായി വാടകവീട്ടില്‍ താമസിച്ച് വരുകയായിരുന്നു.

മലപ്പുറത്ത് റിപോര്‍ട് ചെയ്ത മിസിങ് കേസുകളില്‍ വര്‍ഷങ്ങളായി കണ്ടെത്താന്‍ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ല മിസിങ് പേഴ്‌സന്‍ ട്രേസിങ് യൂനിറ്റ് (DMPTU) അംഗങ്ങള്‍ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബെംഗ്‌ളൂറിലെ താമസ സ്ഥലത്തുനിന്ന് ഇവരെ കണ്ടെത്തിയത്.

Missing Case | മലപ്പുറത്ത് 10 വര്‍ഷം മുമ്പ് കാണാതായ യുവാവിനെയും യുവതിയെയും ബെംഗ്‌ളൂറില്‍ നിന്ന് കണ്ടെത്തി

സി-ബ്രാഞ്ച് എസ്‌ഐ കെ സുഹൈല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുല്‍ സമീര്‍ ഉള്ളാടന്‍, മുഹമ്മദ് ശാഫി, അബ്ദുര്‍ റഹ് മാന്‍, ജിജി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇരുവരെയും മലപ്പുറം ജെഎഫ്‌സിഎം കോടതി മുമ്പാകെ ഹാജരാക്കി.

Keywords: Malappuram, News, Kerala, Police, Found, Man, Woman, Malappuram: Missing man, woman found after 10 years.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia