Found Dead | മലപ്പുറത്ത് അമ്മയും നാലും ഒന്നും വയസുള്ള മക്കളും മരിച്ച നിലയില്‍; സംഭവത്തിന്റെ ഞെട്ടലില്‍ നാട്, ദുരൂഹതയെന്ന് പൊലീസ്

 


മലപ്പുറം: (www.kvartha.com) അമ്മയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അക്ഷരാര്‍ഥത്തില്‍ കോട്ടയ്ക്കലിലെ പ്രദേശവാസികളെ ഞെട്ടലിലാക്കി. ചെട്ടിയാന്‍ കിണര്‍ റശീദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ ഫാത്വിമ മര്‍സീഹ (4), മറിയം (1) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളെയും അയല്‍വാസികളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് അമ്മയുടെയും രണ്ട് മക്കളുടെയും മരണം.

മലപ്പുറം കോട്ടയ്ക്കല്‍ ചെട്ടിയാന്‍ കിണറില്‍ വ്യാഴാഴ്ച രാവിലെ 5.30 മണിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. സഫ്‌വയുടെ ഭര്‍ത്താവാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. മൂന്നുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതുകൊണ്ട് തന്നെ സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നാണ് ആദ്യഘട്ടത്തില്‍ പൊലീസിന്റെ പ്രാഥമിക നിഗമം.

Found Dead | മലപ്പുറത്ത് അമ്മയും നാലും ഒന്നും വയസുള്ള മക്കളും മരിച്ച നിലയില്‍; സംഭവത്തിന്റെ ഞെട്ടലില്‍ നാട്, ദുരൂഹതയെന്ന് പൊലീസ്

നിലവില്‍ മരണകാരണം എന്താണെന്ന് വ്യക്തമല്ലമാകാന്‍ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. മൃതദേഹങ്ങള്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കല്‍പ്പകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Malappuram, News, Kerala, Found Dead, Police, Malappuram: Mother and two children found dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia