MDMA Seized | 'എന്‍ഐടി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്ന് വില്പന'; കോഴിക്കോട് എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയില്‍
Jul 16, 2023, 07:56 IST
കോഴിക്കോട്: (www.kvartha.com) മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മലപ്പുറം സ്വദേശി കോഴിക്കോട് പിടിയില്‍. ശിഹാബുദ്ദീന് (45) എന്നയാളാണ് അധികൃതരുടെ പിടിയിലായത്. കോഴിക്കോട് ആന്റി നര്‍കോടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന് പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍കോടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സഫ്) ചേവായൂര്‍ സബ് ഇന്‍സ്പെക്ടര്‍ വിനയന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പൊലീസും ചേര്‍ന്ന് വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്.
ചേവായൂര്‍ ഇന്‍സ്പെക്ടര്‍ അഗേഷ് കെ കെ പറയുന്നത്: പ്രതി ബെംഗ്ളൂറില്‍നിന്നും എംഡിഎംഎ കൊണ്ടുവന്ന് എന്‍ഐടി കേന്ദ്രീകരിച്ച് വില്പന നടത്തി വരികയായിരുന്നു. വാഹനത്തില്‍ നിന്നും ഇയാളുടെ ചേവായൂരിലെ ഫ്ലാറ്റില്‍ നിന്നുമായി 300 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഗള്‍ഫിലായിരുന്ന ഇയാള്‍ ജോലി നിര്‍ത്തി നാട്ടിലെത്തിയതിനുശേഷം മയക്കുമരുന്ന് വില്പനയില് സജീവമാകുകയായിരുന്നു.
ബെംഗ്ളൂറില്‍നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ലഹരിമരുന്നിന് ഇവിടെ നാലിരട്ടിയോളം വില ലഭിക്കും. ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. സിന്തറ്റിക് ലഹരി മരുന്നിന് യുവാക്കള്‍ക്കിടയിലാണ് കൂടുതല്‍ പ്രചാരം എന്നതിനാലും, പല സ്ഥലത്തു നിന്നുള്ളവരായതിനാല്‍ മൊത്തമായി വ്യാപാരം നടത്തിയാല്‍ പിടിക്കപ്പെടാന്‍ സാധ്യത കുറവാകും എന്നതിനാലുമാണ് ഇയാള്‍ കാംപസുകളുള്ള പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്നത്.
അധ്യയന വര്‍ഷം ആരംഭിച്ചതോടെ കോഴിക്കോട് സിറ്റി പരിധിയിലെ സ്കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ സജീവമാകുന്നതായി കോഴിക്കോട് സിറ്റി പൊലീസ് കമിഷണര്‍ രാജ്പാല് മീണയ്ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Keywords: News, Kerala, Kerala-News, Local-News, Regional-News, Malappuram Native, Arrested, MDMA, Police, Malappuram Native arrested with 300 gram MDMA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.