Booked | പൊന്നാനിയില്‍ ജീപ് റോഡരികിലെ കുഴിയില്‍ വീണ് അഞ്ചംഗ കുടുംബത്തിന് പരുക്കേറ്റ സംഭവം; വാഹനമോടിച്ചിരുന്ന ഗൃഹനാഥനെതിരെ കേസെടുത്ത് പൊലീസ്

 


മലപ്പുറം: (www.kvartha.com) പൊന്നാനി വെളിയങ്കോട്ടെ ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുത്ത കുഴിയില്‍ വീണ് ജീപ് മറിഞ്ഞ് അഞ്ചംഗ കുടുംബത്തിന് പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. ജീപോടിച്ചിരുന്ന ഗൃഹനാഥനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അശറഫിന് (43) എന്നയാള്‍ക്കെതിരെയാണ് പെരുമ്പടപ്പ് പൊലീസ് അലക്ഷ്യമായി വാഹനം ഓടിച്ചതായി കാണിച്ച് കേസെടുത്തത്.

പൊലീസിന് പുറമേ മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അപകടത്തില്‍പെട്ട ജീപ് അടുത്ത ദിവസം പരിശോധിക്കും. വെള്ളിയാഴ്ച (14.07.2023) പുലര്‍ചെ അശറഫും കുടുംബവും കരുനാഗപ്പള്ളിയില്‍നിന്ന് കണ്ണൂരിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. 

പൊന്നാനി-ചാവക്കാട് ദേശീയപാതയില്‍ വെളിയങ്കോട് സ്‌കൂള്‍ പടിയിലെ ഓട നിര്‍മാണത്തിന് എടുത്ത കുഴിയില്‍ ഇവര്‍ സഞ്ചരിച്ച ജീപ് മറിയുകയായിരുന്നു. സംഭവത്തില്‍ അശറഫിനെ കൂടാതെ ഭാര്യ റജീന, മക്കളായ ഇബ്രാഹിം ബാദുശ, ആഈശ, ടിപു സുല്‍ത്വാന്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

പരുക്കേറ്റവരില്‍ നിന്ന് പെരുമ്പടപ്പ് പൊലീസ് ശനിയാഴ്ച മൊഴിയെടുത്തു. നിര്‍മാണം നടക്കുന്ന റോഡില്‍ മതിയായ സിഗ്‌നല്‍ സംവിധാനം ഇല്ലാത്തതുമൂലം റോഡിന്റെ ദിശ അറിയാതെ ജീപ് കുഴിയില്‍ പതിക്കുകയായിരുന്നുവെന്ന് അശറഫ് പറഞ്ഞു.

Booked | പൊന്നാനിയില്‍ ജീപ് റോഡരികിലെ കുഴിയില്‍ വീണ് അഞ്ചംഗ കുടുംബത്തിന് പരുക്കേറ്റ സംഭവം; വാഹനമോടിച്ചിരുന്ന ഗൃഹനാഥനെതിരെ കേസെടുത്ത് പൊലീസ്


Keywords:  News, Kerala, Kerala-News, Accident-News, Malappuram, Booked, Reckless Driving, Jeep Accident, Malappuram: Police Booked for Reckless Driving in Accident Case.



 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia