Died | 'നെഞ്ചുവേദന അനുഭവപ്പെട്ട പോക്‌സോ കേസ് പ്രതിക്ക് പരിശോധനയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍'; പിന്നാലെ ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചു
Feb 18, 2024, 18:20 IST
മലപ്പുറം: (KVARTHA) തിരൂരില്‍ റിമാന്‍ഡ് പ്രതി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ആതവനാട് ഗ്രാമ പഞ്ചായത് പിരിധിയിലെ അബ്ദുര്‍ റശീദ് ആണ് മരിച്ചത്. പോക്‌സോ കേസില്‍ റിമാന്‍ഡിലായി തിരൂര്‍ സബ് ജയിലില്‍ കഴിയുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ പ്രതിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ തിരികെ സബ് ജയിലിലേക്ക് കൊണ്ടു പോയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനിടെ രാത്രി ജയിലില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍തന്നെ അബ്ദുര്‍ റശീദിനെ വീണ്ടും തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ബസില്‍വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍ഡിലായ റശീദിനെ വെള്ളിയാഴ്ച വൈകിട്ടാണ് തിരൂര്‍ സബ് ജയിലില്‍ എത്തിച്ചത്.
Keywords: News, Kerala, Kerala-News, Regional-News, Local-News, Malappuram News, Remand, Accused, Collapsed, Died, Tirur News, Malappuram: Remand accused collapsed and died in Tirur.
Keywords: News, Kerala, Kerala-News, Regional-News, Local-News, Malappuram News, Remand, Accused, Collapsed, Died, Tirur News, Malappuram: Remand accused collapsed and died in Tirur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.