Principal Died | സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുന്നതിനിടെ പ്രിന്‍സിപാള്‍ കുഴഞ്ഞുവീണ് മരിച്ചു

 


മലപ്പുറം: (KVARTHA) സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെ പ്രിന്‍സിപാള്‍ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപാള്‍ എ കെ ഹാരിസ് (49) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ കോഡൂര്‍ സ്വദേശിയാണ്. കോഡൂര്‍ എ കെ കുഞ്ഞിമൊയ്തീന്‍ എന്ന ഹൈദറാണ് പിതാവ്.

സ്‌കൂള്‍ വാര്‍ഷിക സമ്മേളനത്തിന്റെ പരിപാടിയില്‍ പ്രസംഗിച്ച് വേദിയില്‍ നിന്ന് മടങ്ങുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴിക്കോട് ഇര്‍ഷാദിയ കോളജ് പ്രിന്‍സിപാള്‍, മഞ്ചേരി മുബാറക് ഇന്‍ഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപാള്‍, മലപ്പുറം മാസ് കോളജ് അധ്യാപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ് ഐ ഒ സംസ്ഥാന സമിതി അംഗം, മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്, സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Principal Died | സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുന്നതിനിടെ പ്രിന്‍സിപാള്‍ കുഴഞ്ഞുവീണ് മരിച്ചു

മുണ്ട്പറമ്പ് സ്വദേശി ലുബൈബ സി എച് ആണ് ഭാര്യ. നാല് മക്കളുണ്ട്. മൃതദേഹം രാവിലെ ഒന്‍പതിന് കോഡൂര്‍ വരിക്കോട് ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി.

Keywords: News, Kerala, Kerala-News, Regional-News, Obituary-News, Malappuram News, School Principal, Collapsed, Died, Speech, School, Funeral, Malappuram: School principal collapsed and died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia