Found Dead | നിലമ്പൂരില്‍ ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Apr 21, 2024, 11:37 IST
നിലമ്പൂര്‍: (KVARTHA) ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ ചാലിയാറിലാണ് സംഭവം. ചാലിയാര്‍ പഞ്ചായതിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു - വിജയ ദമ്പതികളുടെ മകള്‍ അഖില (17) ആണ് മരിച്ചത്.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ടത്തിനായി മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലെ ഹയര്‍ സെകന്‍ഡറി വിഭാഗത്തിലാണ് പഠിക്കുന്നത്.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ടത്തിനായി മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളിലെ ഹയര്‍ സെകന്‍ഡറി വിഭാഗത്തിലാണ് പഠിക്കുന്നത്.
ശനിയാഴ്ച (20.04.2024) വൈകിട്ട് മൂന്നു മണി മുതല്‍ അഖിലയെ കാണാനില്ലായിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് അര്‍ധരാത്രിയോടെ പെണ്‍കുട്ടിയെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
( ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Keywords: News, Kerala, Kerala-News, Obituary-News, Regional-News, Nilambur News, Forest, Minor Girl, Higher Secondary Student, Family, Missing, Died, Found Dead, Police, Tribal Girl, Malappuram News, Malappuram: Tribal girl found dead inside Nilambur forest.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.