Found Dead | ആദിവാസി യുവാവിനെ ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Oct 19, 2023, 10:31 IST
മലപ്പുറം: (KVARTHA) എടവണ്ണ ചാലിയാര്‍ പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് ഓടായിക്കല്‍ കരിക്കാട്ട് മണ്ണ ആദിവാസി കോളനിയിലെ പരേതനായ പൊലിയപ്പാറ വീട്ടില്‍ രാമന്റെ മകന് ബാലന് (38) ആണ് മരിച്ചത്. സീതിഹാജി പാലത്തിന് സമീപമാണ് ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച (18.10.2023) രാവിലെ 7 മണിയോടെയാണ് വെള്ളത്തില്‍ പൊങ്ങി കിടക്കുന്നതായി പ്രദേശവാസികള്‍ കണ്ടത്. ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ബന്ധുക്കള്‍ ആളെ തിരിച്ചറിഞ്ഞത്. ബാലന് കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍ പെട്ടതാണെന്നാണ് നിഗമനം.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സ്ഥിരമായി മദ്യപിക്കുന്ന ബാലന് പലപ്പോഴും വീട്ടില്‍ ബഹളം ഉണ്ടാക്കുകയും, ഭാര്യയെയും മക്കളെയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നുവെന്നും വീട്ടില്‍ നിന്ന് പോയിട്ട് ഒരാഴ്ചയായെന്നും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യയും മക്കളും തെറ്റിപിരിഞ്ഞ് ഭാര്യ വീട്ടിലാണ് താമസം. മാതാവ്: മാദി. ഭാര്യ: പ്രിയ. മക്കള്‍: ദേവിക, ദിവ്യ. സഹോദരങ്ങള്‍: ബിന്ദു, സിന്ധു.
എടവണ്ണ സ്റ്റേഷന് എസ്എച്ഒ വി വിജയരാജന്റെ നേതൃത്വത്തിലുള്ള പൊലീസും എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ് അംഗങ്ങളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്നാണ് മൃതദേഹം പുഴയില്‍ നിന്നും കരയിലേക്ക് എത്തിച്ചത്. നിലമ്പൂര്‍ ഡിവൈഎസ്പി ഷാജൂ കെ എബ്രഹാം സംഭവസ്ഥലം സന്ദര്‍ശിച്ചു. മഞ്ചേരി മെഡികല്‍ കോളജിലെ പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.