Officer Arrested | കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഓഫീസറെ കയ്യോടെ പിടികൂടി വിജിലന്‍സ്; നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു

 


മലപ്പുറം: (KVARTHA) കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഓഫീസറെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടി. തിങ്കളാഴ്ച (30.0.2023) ഉച്ചയോടെയാണ് ജില്ലയിലെ വഴിക്കടവ് വിലേജ് ഓഫീസിലെ ഓഫീസറായ സമീറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.

കൈവശവകാശ രേഖ നല്‍കുന്നതിനായി ബിജു എല്‍ സി എന്ന വഴിക്കടവ് സ്വദേശിയായ വ്യക്തിയോട് 1000 രൂപയാണ് വിലേജ് ഓഫീസറായ സമീര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. എന്നാല്‍ ബിജു വിവരം വിജിലന്‍സ് സംഘത്തെ അറിയിക്കുകയായിരുന്നു.

വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് വിജിലന്‍സ് സംഘം വഴിക്കടവ് വിലേജ് ഓഫീസില്‍ എത്തിയത്. എന്നാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുള്ളത് അറിയാതെ വിലേജ് ഓഫീസര്‍ കൈക്കൂലി വാങ്ങുകയായിരുന്നു. പിന്നാലെ വിലേജ് ഓഫീസറുടെ മുറിയില്‍ കയറിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Officer Arrested | കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഓഫീസറെ കയ്യോടെ പിടികൂടി വിജിലന്‍സ്; നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു



Keywords: News, Kerala, Kerala-News, Malappuram-News, Regional-News, Village Officer, Arrested, Accept, Bribe, 1000 Rupees, Malappuram News, Vazhikkadavu Village, Malappuram: Village officer arrested while accepting bribe Rs 1000.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia