Fire | ടാങ്കര്‍ ലോറി മറിഞ്ഞ് ഡീസല്‍ ചോര്‍ന്നു; അപകടം നടന്ന് 3-ാം ദിവസം സമീപത്തെ കിണറില്‍ വന്‍ തീപ്പിടിത്തം
Aug 23, 2023, 13:59 IST
മലപ്പുറം: (www.kvartha.com) ഡീസല്‍ ടാങ്കര്‍ ലോറി അപകടം നടന്ന് 3-ാം ദിവസം സമീപത്തെ കിണറില്‍ വന്‍ തീപ്പിടിത്തം. അങ്ങാടിപ്പുറം പരിയാപുരം ചിരട്ടമാല ഭാഗത്താണ് സംഭവം. മോടോര്‍ ഉപയോഗിച്ച് ചൊവ്വാഴ്ച (22.08.2023) വെള്ളം പമ്പിങ് നടത്താന്‍ തുടങ്ങിയതോടെയാണ് വെള്ളം കത്തിത്തുടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഞായറാഴ്ച (20.08.2023) പുലര്‍ചെ നാലിന് എറണാകുളത്ത് നിന്ന് കൊണ്ടോട്ടിയിലെ പമ്പിലേക്ക് അങ്ങാടിപ്പുറത്ത് നിന്ന് പരിയാപുരം വഴി ചിരട്ടമല റോഡിലൂടെ കടന്നുപോവുമ്പോഴാണ് സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്ത് ടാങ്കര്‍ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഡീസല്‍ കയറ്റി വന്ന ടാങ്കര്‍ ലോറി 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് വന്‍തോതില്‍ ഡീസല്‍ ചോര്‍ന്നിരുന്നു. 20,000 ലിറ്ററുള്ള ടാങ്കില്‍ നിന്ന് 19,400 ലീറ്ററും ചോര്‍ന്നിരുന്നു.
പിന്നീട് ചൊവ്വാഴ്ചയാണ് മുപ്പതോളം അന്തേവാസികളും സിസ്റ്റര്‍മാരുമുള്ള പരിയാപുരം കോണ്‍വെന്റിന്റെ കിണര്‍ മണിക്കൂറുകളോളം കത്തിയത്. കോണ്‍വെന്റിലേക്ക് രാവിലെ എട്ടോടെ വെള്ളമെടുക്കാന്‍ മോടോര്‍ ഓണ്‍ ചെയ്ത സമയത്ത് തീപടരുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് തീ പുറത്തേക്ക് ആളിയപ്പോഴാണ് സമീപത്തുള്ളവര്‍ കാണുന്നത്. ചോര്‍ന്ന ഡീസല്‍ മണ്ണില്‍ പരന്ന് കിണറ്റില്‍ കലര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം.
അപകടം നടന്നതിന് 200 മീറ്റര്‍ സമീപം കൊള്ളറേറ്റ് മറ്റത്തില്‍ ബിജു ജോസഫിന്റെ കിണറ്റിലും വന്‍തോതില്‍ ഡീസലെത്തിയെന്നും വെള്ളത്തിന് മുകളില്‍ മൂന്നുമീറ്റര്‍ വരെ ഇതില്‍ ഡീസലുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. ഈ കിണറ്റില്‍ നിന്ന് മോടോര്‍ ഉപയോഗിച്ച് ഡീസല്‍ ശേഖരിച്ചതായും ഇത് നിലത്തൊഴിച്ച് കത്തിച്ചപ്പോഴും ഏറെനേരം കത്തിയതായും പരിസരവാസികള്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Regional-News, Malappuram, Well Water, Fired, Diesel Tanker, Spillage, Malappuram: Well water fired after diesel tanker overturn.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.