തുഞ്ചന്‍ പറമ്പിലെ മലയാള സര്‍വകലാശാല ഉടന്‍ : മുഖ്യമന്ത്രി

 


തുഞ്ചന്‍ പറമ്പിലെ മലയാള സര്‍വകലാശാല ഉടന്‍ :  മുഖ്യമന്ത്രി
തിരുവനന്തപുരം: തുഞ്ചന്‍ പറമ്പിലെ മലയാള സര്‍വകലാശാല ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എഴുത്തച്ഛന്‍ പുരസ്‌ക്കാരം എ.ടി. വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെ പിതാവിന്റെ പേരിലുള്ള പുരസ്‌കാരം എംടിക്ക് നല്‍കാന്‍ സാധിച്ചതില്‍ ചാരിഥാര്‍ത്ഥ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് കേരളത്തിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ അവാര്‍ഡ്.
എംടിക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കാന്‍ വൈകിപ്പോയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് പറഞ്ഞു. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, കേരള സാഹിത്യ അക്കാഡമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Keywords: Oommen Chandy, Thiruvananthapuram, University, Malayalam, Kerala, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia