Vishu | സ്നേഹത്തിന്റെയും നന്മകളുടെയും സമൃദ്ധിയുടേയും സന്ദേശവുമായി കേരളീയർ വിഷു ആഘോഷിക്കുന്നു; ക്ഷേത്രങ്ങളിൽ വൻ ഭക്തജന തിരക്ക്
Apr 14, 2024, 15:59 IST
തിരുവനന്തപുരം: (KVARTHA) ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശവുമായി കേരളീയർ വിഷു ആഘോഷിക്കുന്നു. പ്രവാസി മലയാളികളും മാറ്റ് കുറയാതെ ആഘോഷങ്ങളിൽ പങ്കാളികളായി. വിഷുപ്പുലരിയില്‍ ഗുരുവായൂരും ശബരിമലയിലും അടക്കം പ്രമുഖ ക്ഷേത്രങ്ങളിൽ വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രങ്ങളിൽ ദർശനത്തിനു വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
കണി കണ്ടും കൈനീട്ടം നല്‍കിയും പടക്കം പൊട്ടിച്ചും സദ്യ കഴിച്ചുമൊക്കെയാണ് മലയാളികളുടെ വിഷു ആഘോഷം. മേടമാസപ്പുലരിയിൽ ഐശ്വര്യക്കാഴ്ചകളിലേക്ക് കൺതുറന്നാണ് മലയാളികൾ വിഷുവിനെ വരവേറ്റത്. ഒട്ടുരുളിയില്‍ നിറച്ചുവച്ച ഫല-ധാന്യങ്ങള്‍, നിലവിളക്ക്, കോടിമുണ്ട്, കണിവെള്ളരി, കണിക്കൊന്ന തുടങ്ങിയവ ചേർത്തൊരുക്കിയ കണികണ്ടാണ് വിഷു ആഘോഷത്തിന് തുടക്കമായത്. കണിയുടെ പുണ്യവും സൗഭാഗ്യങ്ങളും വർഷം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം
കാർഷികോത്സവം കൂടിയായ വിഷു, കാർഷികസമൃദ്ധിയുടെ പോയകാല സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷ കൂടിയാണ്. കാര്‍ഷിക വിളവെടുപ്പിന്റെ ആഘോഷം കൂടിയാണ് ഇത്. വിഷു കണിക്കും സദ്യയ്ക്കുമായി സാധനങ്ങൾ വാങ്ങാനുള്ള തിരക്കായിരുന്നു ശനിയാഴ്ച വിപണിയിൽ. മലയാളികള്‍ക്ക് മുഖ്യമന്ത്രിയും ഗവർണറും ഉള്പെടെയുള്ളവർ വിഷു ആശംസ നേർന്നു. സ്നേഹവും നന്മകളും സമൃദ്ധിയും അകത്തും പുറത്തും പുലരട്ടെ എന്ന പ്രാർഥനയോടെയാണ് ഈ ദിനം കേരളീയർ കൊണ്ടാടുന്നത്.
Keywords: News, Kerala, Vishu, Religion, Festival, Malayalam News, Temple, Sabarimala, Sadhya, Malayalees celebrates Vishu in traditional manner.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.