കുടിച്ചു, കുടിച്ച് 100 കോടി ക്ലബിന് അരികില്‍ മല്ലൂസ്; പുതുവത്സര രാവില്‍ അകത്താക്കിയത് 82 കോടിയുടെ മദ്യം

 


തിരുവനന്തപുരം: (www.kvartha.com 01.01.2022) കുടിച്ച്, കുടിച്ച് ഒറ്റദിവസം കൊണ്ട് 100 കോടി ക്ലബില്‍ മലയാളികളെത്തുന്ന കാലം വിദൂരമല്ലെന്ന് പുതുവത്സര രാവില്‍ കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച (ഡിസംബര്‍ 31) സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ ഔട് ലെറ്റുകളിലൂടെ വിറ്റഴിച്ചത് 82.26 കോടിരൂപയുടെ മദ്യം. ഏറ്റവും കൂടുതല്‍ കുടിച്ചത് തലസ്ഥാന നഗരവാസികളാണ്. നഗരത്തിലെ പവര്‍ഹൗസ് റോഡിലെ ഔട് ലെറ്റില്‍ വെള്ളിയാഴ്ച മാത്രം 12 കോടി ആറ് ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്. ബാറുകളിലെയും പഞ്ചനക്ഷത്ര ഹോടെലുകളിലെയും വില്‍പനയുടെ കണക്ക് പുറത്തുവന്നാല്‍ ഒറ്റദിവസം കൊണ്ട് മലയാളി 100 കോടിയുടെ മദ്യം കുടിച്ചുതീര്‍ത്തെന്ന് ഉറപ്പാക്കാനാകും. എഴുന്നൂറിലധികം ബാറുകളാണ് സംസ്ഥാനത്തുള്ളത്.


കുടിച്ചു, കുടിച്ച് 100 കോടി ക്ലബിന് അരികില്‍ മല്ലൂസ്; പുതുവത്സര രാവില്‍ അകത്താക്കിയത് 82 കോടിയുടെ മദ്യം

കോവിഡ് കാരണം ഭൂരിഭാഗം ജനങ്ങളും സാമ്പത്തികബുദ്ധിമുട്ടിലായതും ഒമിക്രോണ്‍ തരംഗം ഭയന്ന് പുതുവത്സരാഘോഷങ്ങള്‍ക്ക് സംസ്ഥാന സര്‍കാര്‍ നിയന്ത്രണം ഏര്‍പെടുത്തിയത് കാരണം നിശാപാര്‍ടികളും ഡി ജെ പാര്‍ടികളും മറ്റ് ആഘോഷങ്ങളും ഇല്ലായിരുന്നു. അതിനാല്‍ പലരും ന്യൂഇയറിന് ദിവസങ്ങള്‍ക്ക് മുമ്പേ ബെവ്‌കോയില്‍ നിന്നും കണ്‍സ്യൂമര്‍ഫെഡിന്റെ ഔട് ലെറ്റുകളില്‍ നിന്നും മദ്യവും ബിയറും വാങ്ങി സ്റ്റോക് ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ തലസ്ഥാന നഗരത്തിലെ പല ബെവ്‌കോ ഔട് ലെറ്റുകളിലും വലിയ തിരക്കില്ലായിരുന്നു. എന്നാല്‍ വൈകുന്നേരം വലിയ ക്യൂ ഉണ്ടായിരുന്നു.

വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നും ആഘോഷമില്ലാത്തതിനാല്‍ ഭൂരിപക്ഷം പേരും മദ്യം വാങ്ങി വീടുകളിലിരുന്ന് കഴിക്കുകയായിരുന്നു. രാത്രി പത്തിന് ശേഷം എല്ലായിടത്തും കര്‍ശനനിയന്ത്രണമുണ്ടായിരുന്നു. പൊലീസ് പട്രോളിംഗ് ശക്തമായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച കോവളത്ത് ബെവ്‌കോയില്‍ നിന്ന് മദ്യംവാങ്ങിപ്പോയ വിദേശപൗരന്റെ കയ്യില്‍ ബിൽ ഇല്ലായിരുന്നെന്ന് പറഞ്ഞ് പൊലീസ് നാല് ലിറ്റര്‍ വിദേശമദ്യം നിര്‍ബന്ധിച്ച് ഒഴുക്കിക്കളഞ്ഞത് വലിയ നാണക്കേടായി.

Keywords: Malayalees drank liquor worth Rs 82 crore on New Year's night, Kerala, News, Thiruvananthapuram, Top-Headlines, Liquor, New Year, Celebration, COVID19, Party, Beverages.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia