Soldier Drowned | ന്യൂയോര്‍കില്‍ മലയാളി സൈനികന്‍ കടല്‍ ചുഴിയില്‍പെട്ട് മുങ്ങിമരിച്ചു

 


കോട്ടയം: (www.kvartha.com) അമേരികയിലെ ന്യൂയോര്‍കില്‍ സൈനികനായ മലയാളി കടലില്‍ മുങ്ങിമരിച്ചു. കോട്ടയം പള്ളിക്കത്തോട് സ്വദേശി മാര്‍ട്ടിന്‍ ആന്റണിയുടെ മകന്‍ കോളിന്‍ മാര്‍ട്ടിന്‍ (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍ത്തീരത്തുകൂടി നടക്കുമ്പോള്‍ തിരയില്‍പെട്ട് ചുഴിയില്‍ അകപ്പെടുകയായിരുന്നുവെന്നാണ് വിവരം. 

കൂടെയുള്ളവര്‍ രക്ഷപ്പെട്ടെങ്കിലും കോളിന്‍ അപകടത്തില്‍പെടുകയായിരുന്നു. തീരസംരക്ഷണ സേനയെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. നാല് ദിവസത്തെ ചികിത്സയിലിരിക്കെയാണ് മരണം. പഠനശേഷം സൈന്യത്തില്‍ ചേര്‍ന്ന് 10 മാസം കഴിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്. അഞ്ചുവര്‍ഷം മുന്‍പാണ് കോളിന്‍ അമേരികയില്‍ എത്തിയത്.

നാട്ടില്‍ കൂരോപ്പടയിലെ സ്‌കൂളിലാണ് പഠിച്ചത്. അമേരികയില്‍ സ്ഥിരതാമസമാണ് കോളിന്‍ മാര്‍ട്ടിന്റെ കുടുംബം. സംസ്‌കാരം സൈനിക ബഹുമതികളോടെ ന്യൂയോര്‍കില്‍ നടക്കും. മാതാവ്: മഞ്ജു, സഹോദരന്‍: ക്രിസ്റ്റി മാര്‍ട്ടിന്‍.

Soldier Drowned | ന്യൂയോര്‍കില്‍ മലയാളി സൈനികന്‍ കടല്‍ ചുഴിയില്‍പെട്ട് മുങ്ങിമരിച്ചു


Keywords:  News, Kerala, Kerala-News, Accident-News, Malayali, Soldier, United State, Drowned, Kottayam, Malayali soldier in the United States drowned.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia