Killed | മകള്‍ക്കും പേരമക്കള്‍ക്കും സംഭവിച്ച ദുരന്തത്തില്‍ നടുങ്ങി ബ്രിടനില്‍ കൊല്ലപ്പെട്ട നഴ്സ് അഞ്ജുവിന്റെ കുടുംബം; ഇരുവര്‍ക്കിടയിലും പ്രശ്നങ്ങള്‍ ഉള്ളതായി പറഞ്ഞിട്ടില്ല; സാജു ക്ഷിപ്രകോപിയെന്നും പിതാവ്
Dec 16, 2022, 17:24 IST
വൈക്കം: (www.kvartha.com) ബ്രിടനിലെ കെറ്ററിങ്ങില്‍ കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സിന്റേയും മക്കളുടേയും മരണത്തില്‍ നടുങ്ങി കുടുംബം. ഇരുവര്‍ക്കിടയിലും എന്തെങ്കിലും കുടുംബ പ്രശ്നങ്ങള്‍ ഉള്ളതായി മകള്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് പിതാവ് അശോകന് വ്യക്തമാക്കുന്നു.
വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ആറുവയസുകാരി ജാന്‍വി, നാലു വയസുള്ള ജീവ എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അഞ്ജു കൊല്ലപ്പെട്ട നിലയിലും മക്കള്‍ ഗുരുതരാവസ്ഥയിലുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജു (52) പൊലീസ് കസ്റ്റഡിയിലാണ്.
2012ലായിരുന്നു സാജുവിന്റെയും അഞ്ജുവിന്റെയും വിവാഹം. 2021 ഒക്ടോബറിലാണ് അഞ്ജുവും സാജുവും യുകെയിലേക്കു പോകുന്നത്. പിന്നീട് 2022 ജൂണില്‍ മക്കളേയും കൊണ്ടുപോയി. അതുവരെ ഇരുവര്‍ക്കുമിടയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.
Keywords: Malayali woman, 2 children murdered at Kettering in England, Kottayam, News, Killed, Family, Nurse, Kerala.
എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് വരെ ദേഷ്യപ്പെട്ടിരുന്നയാളാണ് മകളുടെ ഭര്‍ത്താവ് സാജുവെന്നും അശോകന് പറഞ്ഞു. നാട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സാജുവിന്, യുകെയില്‍ എത്തിയശേഷം ആ ജോലി തുടരാനായിരുന്നില്ല. ഇതില്‍ സാജുവിന് ചില മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും പിതാവ് പറയുന്നു.
വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ആറുവയസുകാരി ജാന്‍വി, നാലു വയസുള്ള ജീവ എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അഞ്ജു കൊല്ലപ്പെട്ട നിലയിലും മക്കള്‍ ഗുരുതരാവസ്ഥയിലുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജു (52) പൊലീസ് കസ്റ്റഡിയിലാണ്.
2012ലായിരുന്നു സാജുവിന്റെയും അഞ്ജുവിന്റെയും വിവാഹം. 2021 ഒക്ടോബറിലാണ് അഞ്ജുവും സാജുവും യുകെയിലേക്കു പോകുന്നത്. പിന്നീട് 2022 ജൂണില്‍ മക്കളേയും കൊണ്ടുപോയി. അതുവരെ ഇരുവര്‍ക്കുമിടയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.
Keywords: Malayali woman, 2 children murdered at Kettering in England, Kottayam, News, Killed, Family, Nurse, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.