61ലും യു­വ­ത്വ­വു­മാ­യി മ­മ്മു­ട്ടി തി­ള­ങ്ങുന്നു

 


61ലും യു­വ­ത്വ­വു­മാ­യി മ­മ്മു­ട്ടി തി­ള­ങ്ങുന്നു

എ­റ­ണാ­കു­ളം: 61 ലും യു­വ­ത്വ­വു­മാ­യി മ­മ്മു­ട്ടി തി­ള­ങ്ങുന്നു. ക­രി­യ­റില്‍ അ­ടു­ത്ത കാ­ല­ത്താ­യി ഹി­റ്റു­ക­ളൊന്നും സൃ­ഷ്ടി­ക്കാന്‍ ക­ഴി­യാ­തി­രു­ന്നിട്ടും മ­മ്മൂ­ട്ടി­ മ­ലയാ­ള സി­നി­മ­യില്‍ അ­വി­ഭാ­ജ്യ­ഘ­ട­ക­മാ­യി തു­ട­രു­ക­യാണ്. സെ­പ്­തം­ബര്‍ ഏ­ഴി­ന് 61 വയ­സ്സ് തി­ക­യു­ക­യാ­ണ് മ­ല­യാ­ളി­യുടെ ഈ മ­ഹാ­ന­ടന്. 1951-ല്‍ കോട്ട­യം ജില്ല­യി­ലെ വൈ­ക്ക­ത്തി­ന­ടു­ത്തു­ള്ള ചെ­മ്പില്‍ എ­ന്ന സ്ഥ­ല­ത്താ­ണ് മ­മ്മൂ­ട്ടി ജ­നി­ച്ച­ത്. 375 ചി­ത്ര­ങ്ങ­ളില്‍ അ­ഭി­ന­യി­ച്ചി­ട്ടു­ള്ള ഈ ന­ട­ന്റേ­താ­യി ഇ­നിയും ഒ­രു­പാ­ട് ചി­ത്ര­ങ്ങള്‍ റി­ലീ­സി­നാ­യി അ­ണി­യ­റ­യില്‍ ഒ­രു­ങ്ങു­ക­യാ­ണ്.

മു­ഹമ്മ­ദ് കു­ട്ടി ഇ­സ്­മ­യില്‍ പാ­ണാ പ­റ­മ്പില്‍ എ­ന്നാ­ണ് മ­മ്മൂ­ട്ടി­യു­ടെ യ­ഥാര്‍­ത്ഥ നാ­മം. മൂ­ന്ന് ത­വ­ണ മികച്ച ദേശീ­യ ന­ട­നാ­യി തി­ളങ്ങി­യ മ­മ്മൂ­ട്ടി­ക്ക് അ­ഞ്ച് ത­വ­ണ മികച്ച സംസ്ഥാ­ന ന­ട­നുള്ള അം­ഗീ­കാ­രം ല­ഭി­ച്ചി­ട്ടുണ്ട്. 1971-ല്‍ ­പു­റ­ത്തി­റങ്ങി­യ അ­നു­ഭ­വ­ങ്ങള്‍ പാ­ളി­ച്ച­ക­ളാ­ണ് ആ­ദ്യ സി­നി­മ. മ­ലയാ­ള സി­നിമ­യെ കൂ­ടാ­തെ ത­മിഴ്, ഹിന്ദി, കന്ന­ട, തെ­ലു­ങ്ക്, ഇം­ഗ്ലീ­ഷ് എ­ന്നീ ഭാ­ഷ­ക­ളി­ലാ­യി 25-ഓ­ളം സി­നി­മ­ക­ളിലും അ­ഭി­ന­യി­ച്ചി­ട്ടുണ്ട്.

ചെ­മ്പി­ലെ സാ­ധാ­ര­ണ കര്‍­ഷ­കനാ­യ ഇ­സ്­മ­യി­ലി­ന്റെയും ഫാ­ത്തി­മ­യു­ടെയും മൂ­ത്ത മ­ക­നാ­യാണ് മ­മ്മൂ­ട്ടി­യു­ടെ ജ­ന­നം. 1960 ക­ളില്‍ മ­മ്മൂ­ട്ടിയു­ടെ കു­ടും­ബം എ­റ­ണാ­കു­ള­ത്തേ­ക്ക് കു­ടി­യേറി. എ­റ­ണാ­കുള­ത്ത് സെന്റ് ആല്‍­ബര്‍­ട് സ്­കൂ­ളി­ലും, ഗ­വണ്‍­മെന്റ് സ്­കൂ­ളി­ലു­മാ­യാ­ണ് മ­മ്മൂ­ട്ടി­യു­ടെ സ്­കൂള്‍ വി­ദ്യാ­ഭ്യാസം. മ­ഹാ­രാ­ജാ­സ് കോ­ളേ­ജി­ലാ­ണ് പ്രീ­ഡി­ഗ്രി­ക്ക് പഠി­ച്ചത്. തു­ടര്‍­ന്ന് എ­റ­ണാ­കു­ളം ലോ കോ­ളേ­ജില്‍ നിന്നും നി­യ­മ ബി­രു­ദം സ­മ്പാ­ദി­ച്ചു. മ­ഞ്ചേ­രി­യില്‍ ര­ണ്ടു­വര്‍­ഷം വ­ക്കീ­ലാ­യി പ്രാ­ക്ടീ­സ് ന­ട­ത്തി.1980-ല്‍ ­സുല്‍­ഫി­ത്തി­നെ ജീ­വി­ത­സ­ഖി­യാക്കി­യ മ­മ്മൂ­ട്ടിക്ക് ര­ണ്ടു­മ­ക്ക­ളാ­ണു­ള്ള­ത്.സു­റു­മി­യും, ദുല്‍­ഖര്‍ സല്‍­മാ­നും.. മ­കന്‍ ദുല്‍­ഖര്‍ മ­ലയാ­ള സി­നി­മ­യില്‍ ഇ­തിന­കം ഏ­താനും ഹി­റ്റ് ചി­ത്ര­ങ്ങ­ളില്‍ അ­ഭി­ന­യി­ച്ച് കൊ­ണ്ട് മ­മ്മു­ട്ടി­യു­ടെ പി­ന്തു­ടര്‍­ച്ചാ­വ­കാ­ശി­യാ­യി രംഗ­ത്തു വ­ന്നി­ട്ടുണ്ട്.

അ­നൂ­പ് കണ്ണ­ന്റെ ജ­വാന്‍ ഓ­ഫ് വെ­ള്ളിമ­ല, വി.എം.വി­നു­വി­ന്റെ ഫേ­സ് ടു ഫേസ്, ജി.എ­സ്.വി­ജയ­ന്റെ ബാ­വൂ­ട്ടി­യു­ടെ നാ­മ­ത്തില്‍, സലിം അ­ഹ്മദി­ന്റെ കു­ഞ്ഞ­നന്ത­ന്റെ ക­ട, അ­മല്‍ നീ­ര­ദി­ന്റെ അ­രി­വാള്‍ ചുറ്റി­ക ന­ക്ഷ­ത്രം എ­ന്നി­വ­യാ­ണ് ചി­ത്രീ­കര­ണം പു­രോ­ഗ­മി­ക്കു­ന്ന­തും, തു­ട­ങ്ങാ­നി­രി­ക്കു­ന്ന­തുമാ­യ ചി­ത്ര­ങ്ങള്‍. മ­മ്മൂ­ട്ടി നാ­യ­കനാ­യ താപ്പാ­ന ഇ­പ്പോള്‍ തീ­യേ­റ്റ­റു­ക­ളില്‍ ഓ­ടി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ഷ­ഷ്ടി പൂര്‍­ത്തി ക­ഴി­ഞ്ഞ ഈ നട­നെ വെ­ച്ച് ബി­ഗ് ബ­ഡ്ജ­റ്റ് ചി­ത്ര­മെ­ടു­ക്കാന്‍ ഇ­പ്പോ­ഴും നി­രവ­ധി നിര്‍­മാ­താ­ക്കള്‍ ത­യ്യാ­റാണ്. എ­ന്നാല്‍ നല്ല തി­ര­ക്ക­ഥ­യു­ടെ ക്ഷാ­മ­മാ­ണ് മ­മ്മു­ട്ടി­ക്ക് തി­രി­ച്ച­ടി­യാ­കു­ന്ന­ത്. ഈ ന­ട­നില്‍ നിന്നും ഇ­നിയും പ­ല ഹി­റ്റു­കളും മ­ല­യാ­ളി­കള്‍ പ്ര­തീ­ക്ഷി­ക്കു­ന്നു­ണ്ട്. ത­ന്റെ പി­റ­ന്നാള്‍ വലി­യ ആ­ഘോ­ഷ­മാ­യി മ­മ്മു­ട്ടി ന­ട­ത്താ­റില്ല.

Keywords:  Birthday, Actor, Mammootty, Film, Kottayam, Released, Tamil, Hindi, Ernakulam, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia