മമ്പാട് എം.ഇ.എസ്. കോളജിന് സ്വയം ഭരണ പദവി; ജില്ലയില്‍ സ്വയം ഭരണം ലഭിക്കുന്ന ആദ്യ കോളജ്
May 8, 2015, 07:21 IST
നിലമ്പൂര്‍: (www.kvartha.com 08/07/2015) മമ്പാട് എം.ഇ.എസ്. കോളജിന് സ്വയം ഭരണ പദവി ലഭിച്ചു. ഇതോടെ ജില്ലയില്‍ ആദ്യം സ്വയംഭരണ കോളജ് പദവി ലഭിക്കുന്ന കോളജായി മമ്പാട്. ഇതു സംബന്ധിച്ച് യു.ജി.സി ഉത്തരവ് വ്യാഴാഴ്ച കോളജില്‍ ലഭിച്ചു.
അക്കാദമിക് സ്വയംഭരണ പദവിയാണ് മമ്പാട് കോളജിന് ലഭിച്ചത്. സംസ്ഥാനത്തെ പതിനൊന്ന് കോളജുകള്‍ക്കാണ് സ്വയംഭരണ പദവി ലഭിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയിലെ നാലു കോളജുകള്‍ക്കും, എം.ജി സര്‍വകലാശാലയിലെ അഞ്ച് കോളജുകള്‍ക്കും കേരള സര്‍വകലാശാലയിലെ രണ്ടു കോളജുകള്‍ക്കുമാണ് നേരത്തെ സ്വയം സ്വയംഭരണ പദവി ലഭിച്ചത്. ഈ അധ്യയനവര്‍ഷത്തോടെ സ്വയംഭരണവകാശം നിലവില്‍ വരും.
കോളജിലെ നിലവിലെ രണ്ടാം വര്‍ഷവും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാവില്ല. ഗവേണിംഗ് ബോഡി, അക്കാദമിക്ക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവ ഉടന്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങും. സര്‍ക്കാരിന്റെ അനുമതിയോടെ യു.ജിസി.യാണ് സ്വയംഭരണവകാശ പദവി നല്‍കുന്നത്. മമ്പാട് കോളജിന് സ്വയംഭരണവകാശ പദവി നല്‍കുന്നതിനെതിരെ മുഴുവന്‍ വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പദവി നല്‍കുന്നതിന്റെ മുന്നോടിയായി കോളജിലെ സൗകര്യങ്ങള്‍ വിലയിരുത്താനും പരിശോധിക്കാനുമെത്തിയ വിദഗ്ധ സമിതിയെ വിദ്യാര്‍ഥി സംഘടനകള്‍ തടയുകയും, സമിതിയെ മണിക്കുറുകളോളം കോളജ് ക്ലാസ് മുറിയില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. കോളജിന്റെ 50 ാം വാര്‍ഷിക ആഘോഷവേളയില്‍ സ്വയംഭരണ പദവി ലഭിച്ചത് ഏറെ സന്തോഷകരമാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഇ.എം നാസര്‍ അറിയിച്ചു. സ്വയംഭരണ പദവി ലഭിച്ച കോളജുകളില്‍ ഒന്നാം സെമസ്റ്റര്‍ ബിരുദ ക്ലാസുകള്‍ ജൂണ്‍ 15ഓടെ ആരംഭിക്കും.
Keywords: Mampad MES college, Nilampoor, Mampad MES college achievement,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.