Remanded | കണ്ണൂര്‍ ടൗണ്‍ സി ഐയെ ആക്രമിച്ചെന്ന കേസില്‍ എം ഡി എം എ കേസ് പ്രതി റിമാന്‍ഡില്‍

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് നേരെ എം ഡി എം എ കടത്ത് കേസ് പ്രതിയുടെ ആക്രമണം. പുതുതായി ചാര്‍ജെടുത്ത കണ്ണൂര്‍ ടൗണ്‍ സി ഐ ബിനുമോഹന് നേരെയാണ് ആക്രമണം ഉണ്ടായത്. പി കെ ശംശാദ് എന്നയാളാണ് ആക്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിനിടെ പുതിയ തെരുവില്‍ വച്ചാണ് സി ഐ പി എ ബിനുമോഹന് നേരെ ആക്രമണമുണ്ടായത്.

Remanded | കണ്ണൂര്‍ ടൗണ്‍ സി ഐയെ ആക്രമിച്ചെന്ന കേസില്‍ എം ഡി എം എ കേസ് പ്രതി റിമാന്‍ഡില്‍

ആക്രമണത്തില്‍ സി ഐയുടെ കൈയ്ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ പ്രതിയെ പിടികൂടി. എം ഡി എം എ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് ശംശാദിനെതിരെ കേസെടുത്തിരുന്നു. ഇയാളെ പിടികൂടുന്നതിനായി ബുധനാഴ്ച ഉച്ചയോടെ പുതിയ തെരുവില്‍ എത്തിയതായിരുന്നു സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം.

എന്നാല്‍ കീഴ്‌പ്പെടുത്തുന്നതിനിടെ ഇയാള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സി ഐ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. അക്രമം തടഞ്ഞ മൂന്ന് പൊലീസുകാര്‍ക്കും നിസാരമായി പരിക്കേറ്റു. ഇവരും പ്രാഥമിക ചികിത്സ തേടി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മറ്റൊരു കേസുകൂടിയെടുത്തിട്ടുണ്ട്.

Keywords: Man accused in MDMA case remanded for assaulting Kannur Town CI, Kannur, News, Attack, Drugs, Police, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia