'കണ്ണൂരിൽ 9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്ന് പിതാവ് ആത്മഹത്യ ചെയ്തു'; ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

 


കണ്ണൂര്‍: (www.kvartha.com 24.09.2021) ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയെയും വെട്ടിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായി റിപോർട്.

ഒൻപത് മാസം പ്രായമായ ധ്യാൻ ദേവും പിതാവ് സതീശനു (31) മാണ് മരിച്ചത്. വെട്ടേറ്റ ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

കണ്ണൂർ കുടിയാൻമലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അതേസമയം സതീശന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മരുന്ന് കഴിക്കുന്നയാളാണ് ഇയാളെന്നും നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.

'കണ്ണൂരിൽ 9 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടികൊന്ന് പിതാവ് ആത്മഹത്യ ചെയ്തു'; ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ




ഏഴ് വര്‍ഷം മുമ്പാണ് സതീശും അഞ്ജുവും വിവാഹിതരായത്. ചില കുടുംബ പ്രശ്നങ്ങള്‍ ഇരുവരെയും അലട്ടിയിരുന്നതായും പൊലീസ് പറഞ്ഞു.

Keywords:  News, Kannur, Kerala, State, Top-Headlines, Death, Police, Case, Found Dead, Man and child found dead in Kannur.


< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia