Arrested | വിദേശത്തുനിന്നെത്തിയപ്പോള്‍ ഭാര്യ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

 


കൊല്ലം: (www.kvartha.com) വിദേശത്തുനിന്നെത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലത്ത് ശനിയാഴ്ച നടന്ന സംഭവത്തില്‍ ഭര്‍ത്താവ് അക്കേണം സ്വദേശി കിഷോര്‍ എന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കിഷോറിന്റെ ഭാര്യ ലക്ഷ്മി പിള്ളയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Arrested | വിദേശത്തുനിന്നെത്തിയപ്പോള്‍ ഭാര്യ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

സംഭവത്തെ കുറിച്ച് ചടയമംഗലം പൊലീസ് പറയുന്നത്:

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിദേശത്തു നിന്നെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെന്നാണ് ഭര്‍ത്താവിന്റെ മൊഴി. ഒരു വര്‍ഷം മുന്‍പായിരുന്നു ലക്ഷ്മിയും കിഷോറും തമ്മിലുള്ള വിവാഹം. കുവൈതില്‍ നിന്ന് കഴിഞ്ഞദിവസം രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യ ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

വിവാഹശേഷം ഒരുമാസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. എന്നാല്‍ എന്താണ് ലക്ഷ്മിയെ മരണത്തിലേക്ക് നയിച്ചതെന്നു വ്യക്തമല്ല. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വര്‍ണവും പണവും നല്‍കിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കള്‍ പറയുന്നു. കിഷോറിന്റെ വീട്ടില്‍ അമ്മയും സഹോദരിയും ആണ് താമസിച്ചിരുന്നത്. മൃതദേഹം പഴകുളത്തെ വീട്ടില്‍ സംസ്‌കരിച്ചു. ലക്ഷ്മിയുടെ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം തുടരുകയാണ്.

Keywords: Man arrested after woman found dead inside house, Kollam, News, Hang Self, Police, Arrested, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia