Arrested | 9 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; മധ്യവയസ്‌കന്‍ അറസ്റ്റിൽ
Apr 8, 2024, 15:08 IST
വണ്ടൻമേട്: (KVARTHA) ഒൻപത് വയസുകാരനെ പീഡിപ്പിച്ചുവെന്ന കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രദീപ് കുമാർ (54) ആണ് വണ്ടന്മേട് പൊലീസിന്റെ പിടിയിലായത്. നിർമാണ ജോലിക്കായി എത്തിയ ഇയാൾ കുട്ടിയുടെ വീടിന് സമീപമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പലയിടങ്ങളിലും അന്വേഷിക്കുന്നതിനിടയിൽ പ്രദീപിൻ്റെ താമസ സ്ഥലത്തുമെത്തി. ഈ സമയം വീടിനുള്ളിൽ കുട്ടി കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ട് ബന്ധുകൾ കാര്യം തിരക്കിയപ്പോളാണ് പീഡിപ്പിച്ചതായുള്ള വിവരം പുറത്തായത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിക്ക് ഐസ്ക്രീം വാങ്ങി നല്‍കി വശത്താക്കിയാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
എസ് എച് ഒ ഷൈൻ കുമാർ, എസ്ഐമാരായ എ ബി പി മാത്യു, എസ് ഐ മഹേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ യൂനസ്, ജയ്മോൻ, ഫൈസൽ, രാജേഷ് മോൻ എന്നിവർ ചേർന്നാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Keywords: News, Kerala, Vandanmedu, Crime, Idukki, Police, Complaint, Arrest, Complaint, Case, Man arrested for assault on minor.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.