Arrested | വീട്ടമ്മയെ പൊതുനിരത്തില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചെന്ന പരാതിയില്‍ 55കാരന്‍ അറസ്റ്റില്‍

 


കൊല്ലം: (www.kvartha.com) വീട്ടമ്മയെ പൊതുനിരത്തില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചെന്ന പരാതിയില്‍ 55കാരന്‍ അറസ്റ്റില്‍. ഏരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനിരുദ്ധന്‍ ആണ് പിടിയിലായത്. 

ഏരൂര്‍ കോണത്ത് ജന്‍ക്ഷനില്‍ വച്ച് ഇയാള്‍ വീട്ടമ്മയെ പരസ്യമായി കടന്നു പിടിക്കുകയായിരുന്നു. എതിര്‍ത്ത വീട്ടമ്മയെ കഴുത്തില്‍ കുത്തിപ്പിടിച്ചു മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Arrested | വീട്ടമ്മയെ പൊതുനിരത്തില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചെന്ന പരാതിയില്‍ 55കാരന്‍ അറസ്റ്റില്‍

അസുഖബാധിതയായ ഏരൂര്‍ സ്വദേശിനിയെ അനിരുദ്ധന്‍ പലപ്പോഴായി ശല്യം ചെയ്തിരുന്നുവെന്നും നേരത്തെ വീട്ടിനുള്ളില്‍ വച്ചും ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശല്യം ചെയ്ത യുവാവിന് യുവതി താക്കീതും നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Man arrested for assaulting woman, Kollam, News, Local News, Attack, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia