സി.ഐ ചമഞ്ഞ് കമ്മീഷണര്‍ ഓഫീസില്‍ എത്തി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
Nov 21, 2014, 17:36 IST
കൊച്ചി: (www.kvartha.com 21.11.2014) സി.ഐ ചമഞ്ഞ് കമ്മീഷണര്‍ ഓഫീസില്‍ എത്തി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച യുവാവിനെ ഷാഡോ പോലീസും എറണാകുളം സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് പിടികൂടി. തൃശൂര്‍, പെരിഞ്ഞാണം, തട്ടാന്‍ചേരി വീട്ടില്‍ രാധാകൃഷ്ണന് (33)നെയാണ് ഷാഡോ പോലീസും സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ തൃശൂര്‍ സ്വദേശി കൊടുത്ത ഒരു പരാതിയില്‍ എതിര് കക്ഷിയുടെ കൂടെ സഹായിയായി വന്ന ഇയാള്‍ താന്‍ സമ്പത്ത് വധ കേസില്‍ പ്രതിയായ സി.ഐ ആണെന്നും, ഇപ്പോള്‍ സസ്പെന്‍ഷനിലാണെന്നും പറഞ്ഞു. കേസ് പിന് വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നും ഇനി ഒരു കൊലപാതക കേസ് കൂടി വന്നാല്‍ സസ്പെന്ഷന് നടപടികള്‍ തനിക്ക് പുല്ലാണെന്നും പറഞ്ഞ് ഇയാള്‍ പരാതി നല്കിയ ആളെ ഭീഷണിപെടുത്തി.
കമ്മീഷണര്‍ ഓഫീസില്‍ എത്തിയപ്പോള്‍ ചില പോലീസുകാരോടും താന്‍ സി.ഐ ആണെന്നും ഇപ്പോള്‍ പുല്ലേപ്പടിയിലുള്ള മേബിള്‍ സൊലൂഷന് എന്ന സ്ഥാപനത്തില്‍ ഓപ്പറേഷന് മാനേജരായി ജോലി നോക്കുകയാണെന്നും പറഞ്ഞിരുന്നു. ഈ സ്ഥാപനത്തിന്റെ എം.ഡി ക്കെതിരെയാണ് തൃശൂര്‍ സ്വദേശി പരാതി നല്‍കിയിരുന്നത്. ഇത് പിന്‍വലിപ്പിക്കാനാണ് രാധാകൃഷ്ണന് സി.ഐ ചമഞ്ഞ് എത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kochi, Police, Cheating, Accused, Arrest, Kerala, Investigates, Radhakrishnan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.