Arrested | വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ വെന്റിലേറ്ററിലൂടെ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ടെക്നിഷ്യന്‍ പിടിയില്‍
Dec 14, 2022, 12:57 IST
കളമശേരി: (www.kvartha.com) വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ വെന്റിലേറ്ററിലൂടെ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ടെക്നിഷ്യന്‍ പിടിയില്‍. കുസാറ്റിന് സമീപം താമസിക്കുന്ന വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ വെന്റിലേറ്ററിലൂടെ പകര്‍ത്താന്‍ ശ്രമിച്ച കാര്‍ ഷോറൂമിലെ ടെക്നിഷ്യന്‍ പി പ്രണവി(22) നെയാണ് പൊലീസ് പിടികൂടിയത്.
ഇന്‍സ്പെക്ടര്‍ പി ആര് സന്തോഷ്, എസ്ഐമാരായ പി എല്‍ വിഷ്ണു, ടി വി സുധീര്‍, എഎസ്ഐ വി എ ബദര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ശാബിന് ഇബ്രാഹിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
പരാതിക്കാരി താമസിക്കുന്ന അപാര്‍ട്മെന്റിന് സമീപം കംപനി ഹോസ്റ്റലിലാണു പ്രണവ് താമസിക്കുന്നത്. വീഡിയോ പിടിക്കുന്നത് കണ്ട പരാതിക്കാരി നിലവിളിച്ചപ്പോള്‍ ഇയാള്‍ ഓടിപ്പോയി. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രണവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Man arrested for filming neighbour's wife in bathroom, Kochi, News, Local News, Arrested, Court, Remanded, Police, CCTV, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.