Arrested | 'മകളെ ശല്യം ചെയ്തത് തടഞ്ഞ പിതാവിനെ ജനലിലൂടെ പാമ്പിനെ വിട്ട് കൊല്ലാന്‍ ശ്രമം'; യുവാവ് അറസ്റ്റില്‍
Aug 7, 2023, 20:49 IST
തിരുവനന്തപുരം: (www.kvartha.com) മകളെ ശല്യം ചെയ്തത് തടഞ്ഞ പിതാവിനെ ജനലിലൂടെ പാമ്പിനെ വിട്ട് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളിലാണ് പാമ്പിനെ ഇട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കിച്ചു (30)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഞായറാഴ്ച പുലര്‍ചെയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ യുവാവിനെ വീട്ടുകാര്‍ വിലക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഞായറാഴ്ച പുലര്‍ചെ മൂന്നരയോടെ കിച്ചു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീടിനടുത്ത് ആരോ എത്തിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ജനലിലൂടെ പാമ്പിനെ അകത്തേക്ക് ഇടുകയായിരുന്നു.

വീട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു. പാമ്പിനെ വീടിനുള്ളില്‍ ഇട്ട് പ്രതി ബൈക് ഉപേക്ഷിച്ച് ഓടി പോവുകയായിരുന്നു. ബൈകിന്റെ നമ്പറിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. ഏത് പാമ്പാണ് എന്നറിയാന്‍ പാലോട് മൃഗാശുപത്രിയില്‍ പരിശോധിക്കും.
Keywords: Man Arrested For Immoral Activities, Thiruvananthapuram, News, Man Arrested, Snake, Complaint, Police, Attacked, Bike, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.