സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 46 കാരന്‍ അറസ്റ്റില്‍

 


തിരുവല്ല: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കിഴക്കനോതറ മാമൂട്ടില്‍ രവി (46)യാണ്  അറസ്റ്റിലായത്. സപ്തംബര്‍ 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുവരികയായിരുന്ന പതിനാലുകാരിയായ പെണ്‍കുട്ടിയെ ബലമായി  മാരുതി വാനില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

ചുമത്ര സ്വദേശിനിയായ ഒന്‍പതാം ക്ലാസുകാരി പെണ്‍കുട്ടിയെ രവികുമാര്‍ പലപ്പോഴായി പിറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു. വിവാഹിതനായ ഇയാളെ പെണ്‍കുട്ടിയും വീട്ടുകാരും പല തവണ താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതിയുടെ ശല്യപ്പെടുത്തല്‍ കൂടുകയാണ് ചെയ്തത്.

അതിനിടെയാണ് സ്‌കൂളില്‍ നിന്ന് മടങ്ങുന്ന വഴി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനും ശ്രമിച്ചത്. കുട്ടി ബഹളം വച്ചതിനാല്‍ സമീപവാസികള്‍ ഓടിക്കൂടിയതിനെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പാളുകയായിരുന്നു. എന്നാല്‍  പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍  പോലീസ്  രവിയെ അന്വേഷിച്ച്
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 46 കാരന്‍ അറസ്റ്റില്‍
വീട്ടിലെത്തിയെങ്കിലും അയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ രവിയുടെ ഭാര്യ ജസി  വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. എന്നാല്‍ പരാതി ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നു പറഞ്ഞ് തന്ത്രപൂര്‍വം രവിയെ ഞായറാഴ്ച സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ  പോലീസ് ഒടുവില്‍ വളരെ നാടകീയമായി രവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Also Read:
ചെര്‍ക്കളയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; 10 പേര്‍ക്കെതിരെ കേസ്

Keywords: School, Student, Arrest, Case, Kidnap, Parents, Police, Case, Court, Girl, Police Station, Kerala, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia