'4-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നിരന്തരം പീഡിപ്പിക്കുന്നു'; 17 കാരിയുടെ പരാതിയില്‍ 43 കാരന്‍ അറസ്റ്റില്‍
Jan 19, 2022, 15:44 IST
കോഴിക്കോട്: (www.kvartha.com 19.01.2022) വര്‍ഷങ്ങളായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്ന പരാതിയില്‍ 43 കാരന്‍ അറസ്റ്റില്‍. പ്രതീഷ് എന്നയാളെയാണ് താമരശേരി സി ഐ ടി എ അഗസ്റ്റിന്‍ അറസ്റ്റ് ചെയ്തത്. 17 കാരിയുടെ പരാതിയിലാണ് നടപടി.
പെണ്‍കുട്ടിയെ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പയുന്നു. ഭയത്തെ തുടര്‍ന്നാണ് നേരത്തെ പുറത്ത് പറയാതിരുന്നതെന്നും ഈയിടെ സംഭവം വെളിപ്പെടുത്തിയ പെണ്‍കുട്ടി പറഞ്ഞു.
തുടര്‍ന്ന് പ്രതീഷിനെ പോക്‌സോ ആക്റ്റ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.