സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ളീല വിഡിയോയുമായി മോര്‍ഫ് ചെയ്തു കംപ്യൂടറില്‍ സൂക്ഷിച്ചു; ജ്യോതിഷാലയം നടത്തുന്ന ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
May 8, 2021, 09:39 IST
തിരുവനന്തപുരം: (www.kvartha.com 08.05.2021) സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ളീല വിഡിയോയുമായി മോര്‍ഫ് ചെയ്തു കംപ്യൂടറില്‍ സൂക്ഷിച്ച ജ്യോതിഷാലയം നടത്തുന്ന ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മൈലോട്ടു മൂഴി മൊട്ടമൂഡ് ദ്വാരക ജ്യോതിഷാലയം നടത്തുന്ന നെയ്യാറ്റിന്‍കര മഞ്ചവിളാകം വിഷ്ണു പോറ്റി എന്ന വിഷ്ണുവിനെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തില്‍ നിന്നു കിട്ടിയ മെമറി കാര്‍ഡ് ശിഷ്യന്മാര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇയാളില്‍ നിന്നും കണ്ടെടുത്ത പെന്‍ഡ്രൈവ്, മെമറി കാര്‍ഡുകള്‍, ലാപ് ടോപ്, മൊബൈല്‍ എന്നിവ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ജ്യോതിഷാലയത്തില്‍ എത്തുന്ന സ്ത്രീകളുടെ ഫോടോകളും, ഫേസ്ബുകില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങളുമാണ് ഇയാള്‍ മോര്‍ഫ് ചെയ്തിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.