Arrested | വയോധികയായ മാതാവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ അറസ്റ്റില്‍; 'കൃത്യം നടത്തിയത് സഹോദരി മാതാവിനെ കാണാനെത്തുന്ന വിരോധത്തില്‍'
Dec 2, 2022, 13:48 IST
ചിങ്ങവനം: (www.kvartha.com) വയോധികയായ മാതാവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ അറസ്റ്റില്‍. പനച്ചിക്കാട് തെക്കേകുറ്റ് വീട്ടില്‍ ബിജുവിനെയാണ് (52) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ബിജുവിന്റെ മാതാവ് സതി (80) ആണ് കൊല്ലപ്പെട്ടത്. നവംബര്‍ 23ന് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അമ്മ വീണ് പരിക്കേറ്റതാണെന്നാണ് ബിജു പറഞ്ഞിരുന്നത്.
സംഭവത്തെ കുറിച്ച് ചിങ്ങവനം പൊലീസ് പറയുന്നത്:
സതിയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയത്ത് പൊലീസിന് സംശയം തോന്നിയതിനെ തുടര്‍ന്ന് മെഡികല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടത്തിനായി അയക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ടത്തില്‍ സതിയുടെ നെഞ്ചിലും മുഖത്തും പറ്റിയ സാരമായ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായി. തുടര്‍ന്ന് കേസ് രെജിസ്റ്റര്‍ ചെയ്തു.
ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബിജു നവംബര്‍ 20ന് അമ്മയുമായി വഴക്കുണ്ടാക്കിയതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് അമ്മയുടെ നെഞ്ചിലും മുഖത്തും ഇയാള്‍ ചവിട്ടുകയായിരുന്നു. ബിജുവും ഇയാളുടെ സഹോദരിയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. സഹോദരി അമ്മയെ ഇടക്കിടെ കാണാന്‍ വരുന്നത് ബിജുവിനെ പ്രകോപിപ്പിച്ചിരുന്നു. ഇയാള്‍ സഹോദരിയുടെ വരവിനെ എതിര്‍ക്കുകയും ചെയ്തിരുന്നു.
നവംബര്‍ 20ന് ഉച്ചയോടെ സഹോദരി അമ്മയെ കാണാന്‍ വരുകയും ഇതിലുള്ള വിരോധംമൂലം ബിജുവും അമ്മയും തമ്മില്‍ വാക് തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ അമ്മയെ മര്‍ദിക്കുകയും നെഞ്ചിലും മുഖത്തും ചവിട്ടുകയുമായിരുന്നുവെന്നാണ് ബിജുവിന്റെ മൊഴി.
ചിങ്ങവനം എസ് എച് ഒ, ടിആര്‍ ജിജു, എസ്‌ഐ സുദീപ്, സിപിഒമാരായ എസ് സതീഷ്, സലമോന്‍, മണികണ്ഠന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Keywords: Man arrested for murder case, Kottayam, News, Local News, Arrested, Police, Murder case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.