Arrested | 'വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിധവയെ വിവാഹം ചെയ്ത യുവാവിനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി'

 


കോയമ്പത്തൂര്‍: (www.kvartha.com) വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിധവയെ വിവാഹം ചെയ്ത യുവാവിനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തിയതായി പരാതി. കാരമടയിലെ ബാലസുബ്രഹ്‌മണിയെ (32) ആണ് ജ്യേഷ്ഠന്‍ ബാലമുരുകന്‍ കൊലപ്പെടുത്തിയത്.

കാരമട വടമംഗളക്കരയിലെ ഭര്‍ത്താവു മരിച്ച ഹേമസുധയെ (25) ബാലസുബ്രഹ്‌മണി രണ്ടു മാസം മുന്‍പു വിവാഹം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അമ്മയെ കാണാന്‍ ബാലസുബ്രഹ്‌മണി സ്വന്തം വീട്ടിലെത്തിയപ്പോള്‍ ബാലമുരുകനുമായി വഴക്കുണ്ടായി.

Arrested | 'വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിധവയെ വിവാഹം ചെയ്ത യുവാവിനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി'

വഴക്കിനിടെ ബാലമുരുകന്‍ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ബാലസുബ്രഹ്‌മണിയെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. ബാലമുരുകനെ കാരമട പൊലീസ് അറസ്റ്റ് ചെയ്തു.

Keywords: Man arrested for murder case, Chennai, News, Local News, Murder, Arrested, Complaint, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia